'ലോകത്തിന് ഇപ്പോള്‍ സത്യമറിയാം'; ശശി തരൂർ വിദേശ സന്ദർശനം പൂർ‌ത്തിയാക്കി നാളെ തിരിച്ചെത്തും

Last Updated:

'നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാന്‍ ഹൃദയം തുറന്ന് സ്‌നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു..'

ശശി തരൂർ (PTI)
ശശി തരൂർ (PTI)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം ‌പൂര്‍ത്തിയാക്കി നാളെ ഇന്ത്യയില്‍ തിരിച്ചെത്തും. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. എക്‌സില്‍ പങ്കുവച് ഹിന്ദി കവിതയിൽ‌ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിക്കുന്നു.
പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം ബോധ്യപ്പെടുത്താന്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചു. ലോകത്തിന് ഇപ്പോള്‍ സത്യം അറിയാം എന്നും തരൂര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. 'നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാന്‍ ഹൃദയം തുറന്ന് സ്‌നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു. ഞങ്ങള്‍ അഹിംസയെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്‌നേഹികള്‍ക്കും എന്റെയും അംഗങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! - എന്നാണ് തരൂരിന്റെ കുറിപ്പ്.
advertisement
advertisement
യുഎസ് സന്ദര്‍ശനത്തോടെയാണ് തരൂരിന്റെ സംഘം ദൗത്യം അവസാനിപ്പിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ എന്നിവരുമായി രാഷ്ട്രീയ, നയതന്ത്ര നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ സര്‍വകക്ഷി സംഘത്തെ നിയോഗിച്ചപ്പോള്‍ ശശി തരൂരിന്റെ പേരുള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കോണ്‍ഗ്രസിന് ഉള്ളില്‍ വലിയ എതിര്‍പ്പ് ആയിരുന്നു നടപടിക്ക് എതിരെ ഉയര്‍ന്നത്. വിദേശ രാജ്യങ്ങളില്‍ തരൂര്‍ നടത്തിയ പ്രതികരണങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തരൂര്‍ ബിജെപി നേതാക്കളേക്കാല്‍ വലിയ ബിജെപി വക്താവായെന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നത്.
advertisement
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനു ശേഷം, മെയ് 7-ന് ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും കൃത്യമായ ആക്രമണങ്ങൾ നടത്തി. ഓപ്പറേഷൻ സിന്ദൂരിലൂടെ 100-ലധികം ഭീകരരെ വധിച്ചു. നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലിൽ പാകിസ്ഥാൻ മുട്ടുകുത്തിയപ്പോൾ, അയൽക്കാരൻ വെടിനിർത്തൽ ആവശ്യപ്പെട്ടു. മെയ് 10-ന് അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങൾ നിർത്താൻ ഇന്ത്യയും പാകിസ്ഥാനും ഒരു ധാരണയിലെത്തി.
വിവിധ രാജ്യങ്ങൾ സന്ദർശിച്ച് പാകിസ്ഥാന്റെ ഭീകരത തുറന്നുകാട്ടാനും ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാർ ഏഴ് സർവകക്ഷി സംഘങ്ങളെയാണ് നിയോഗിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ലോകത്തിന് ഇപ്പോള്‍ സത്യമറിയാം'; ശശി തരൂർ വിദേശ സന്ദർശനം പൂർ‌ത്തിയാക്കി നാളെ തിരിച്ചെത്തും
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement