• HOME
  • »
  • NEWS
  • »
  • india
  • »
  • വാഹനം വാങ്ങാന്‍ എത്തിയ കര്‍ഷകനെ അധിക്ഷേപിച്ച സംഭവം; വീട്ടിലെത്തി മാപ്പ് പറഞ്ഞ് ഷോറൂം ജീവനക്കാര്‍

വാഹനം വാങ്ങാന്‍ എത്തിയ കര്‍ഷകനെ അധിക്ഷേപിച്ച സംഭവം; വീട്ടിലെത്തി മാപ്പ് പറഞ്ഞ് ഷോറൂം ജീവനക്കാര്‍

10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് കര്‍ഷകനായ കെംപെഗൗഡയെ ഷോറൂം അധികൃതര്‍ പരിഹസിച്ചത്

  • Share this:
    ബെംഗളൂരു: പിക്കപ്പ് വാന്‍ വാങ്ങാന്‍ എത്തിയ കര്‍ഷകനെ അധിക്ഷേപിച്ച സംഭവത്തില്‍ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍. 10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് കര്‍ഷകനായ കെംപെഗൗഡയെ ഷോറൂം അധികൃതര്‍ പരിഹസിച്ചത്. എന്നാല്‍ മുഴുവന്‍ പണവും ഉടന്‍ തന്നെ നല്‍കി വാഹനം വേണമെന്ന് പറഞ്ഞ കര്‍ഷകന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    കര്‍ണാടകയിലെ തുമക്കുരുവിലെ മഹീന്ദ്ര ഷോറൂമിലാണ് സിനിമയിലേതിന് സമാനാമായ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.വാഹനത്തിന്റെ വില 10 ലക്ഷമാണെന്നും കൈയില്‍ 10 രൂപ പോലും ഉണ്ടാവാനിടയില്ലാത്തതിനാല്‍ ഷോറൂമില്‍ നിന്നും ഇറങ്ങിപ്പോണമെന്നും കര്‍ഷകനോട് സെയില്‍സ്മാന്‍ ആവശ്യപ്പെട്ടതായാണ് പറയുന്നത്.

    Also Read-Viral Video | വാഹനം വാങ്ങുവാൻ കയ്യിൽ കാശുണ്ടോയെന്ന് പരിഹാസം; 30 മിനിറ്റിനുള്ളിൽ 10 ലക്ഷം എത്തിച്ച് കർഷകന്റെ മാസ് മറുപടി

    സംഭവത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍പേഴ്‌സന്‍ ആനന്ദ് മഹീന്ദ്ര തന്നെ കര്‍ഷകനോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഉറപ്പു നല്‍കിയപോലെ പുത്തന്‍വാഹനം വീട്ടിലെത്തിച്ചു നല്‍കി ജീവനക്കാര്‍ കര്‍ഷകനോട് മാപ്പ് പറഞ്ഞത്.

    തന്റെ വേഷവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് സെയില്‍സ്മാന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്നാണ് കെംപെഗൗഡ ആരോപിച്ചത്. തുടര്‍ന്ന് സെയില്‍സ്മാനും കെംപെഗൗഡയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കാശ് കൊണ്ടുവന്നാല്‍ വാഹനം ഡെലിവറി ചെയ്യുമോയെന്ന് വെല്ലുവിളിച്ച് കെംപെഗൗഡ ഷോറൂമില്‍ നിന്ന് മടങ്ങുകയും 30 മിനിറ്റിനുള്ളില്‍ 10 ലക്ഷം രൂപയുമായി മടങ്ങിയെത്തുകയുമായിരുന്നു.



    ഷോറൂമില്‍ നടന്ന സംഭവങ്ങളില്‍ അധികൃതരും സെയില്‍സ്മാനും കെംപെഗൗഡയോട് ക്ഷമ ചോദിച്ചെങ്കിലും അദ്ദേഹം ആ ഷോറൂമില്‍ നിന്നും വാഹനം വാങ്ങുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: