'അകത്തിരിക്കൂ; ഇത് ലോകകപ്പ് ജയിച്ചതല്ല'; ഐക്യദീപം ആഘോഷമാക്കിയവര്‍ക്കെതിരെ രോഹിത് ശര്‍മ
- Published by:user_49
- news18india
Last Updated:
'തെരുവുകളില്‍ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പ് കിട്ടാന്‍ കുറച്ചു സമയം കൂടി ബാക്കിയുണ്ട്', എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്
മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയവര്‍ക്കെതിരെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ.
പ്രധാനമന്ത്രി ഐക്യദീപം ആഹ്വാനത്തെ സ്വാഗതം ചെയ്ത് നേരത്തേ രോഹിത് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പേരിൽ തെരുവുകളിൽ കൂട്ടംകൂടി ആഘോഷിച്ചവർക്കെതിരെയാണ് രോഹിത് ശർമ്മയുടെ പ്രതികരണം.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ് [NEWS]
''എല്ലാവരും വീടുകളില്‍ തന്നെയിരിക്കൂ. തെരുവുകളില്‍ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പ് കിട്ടാന്‍ കുറച്ചു സമയം കൂടി ബാക്കിയുണ്ട്'' എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്.
advertisement
Stay indoors India, don’t go out on the streets celebrating. World Cup is still some time away 🙏
— Rohit Sharma (@ImRo45) April 5, 2020
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2020 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അകത്തിരിക്കൂ; ഇത് ലോകകപ്പ് ജയിച്ചതല്ല'; ഐക്യദീപം ആഘോഷമാക്കിയവര്‍ക്കെതിരെ രോഹിത് ശര്‍മ


