ഹൈദരാബാദ്: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെപ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി രജി ഹൈദരാബാദിലായിരുന്നു. സെറ്റിലെ നിരവധി പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു 'അണ്ണാത്തെ' എന്ന സിനിമയുടെ ഷൂട്ടിംഗ്. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രജനീകാന്തിന്റെകോവിഡ് പരിശോധനാഫലം നെഗറ്റീവായരുന്നു. തുടർന്ന് കഴിഞ്ഞദിവസം രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നാല്‍പത്തഞ്ച് ദിവസത്തേക്കായിരുന്നു റാമോജയിൽ ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. രോഗം വരാതിരിക്കാനായി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അണ്ണാത്തെയുടെ സെറ്റിലൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.