ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ രൗദ്രഭാവം നോക്കുന്നവരുടെ കണ്ണിൽ; ശിൽപത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
- Published by:user_57
- news18-malayalam
Last Updated:
ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിൽപത്തിലെ സിംഹങ്ങൾ വായ തുറന്ന് ക്രൂരവും ആക്രമണോത്സുകവുമായ രീതിയിലാണ് നിൽക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചിരുന്നു
സെൻട്രൽ വിസ്തയിൽ (Central Vista) നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് മന്ദിരത്തിന് (Parliament building) മുകളിൽ സ്ഥാപിക്കാനൊരുങ്ങുന്ന ദേശീയ ചിഹ്നത്തിലെ (national emblem) സിംഹത്തിന്റെ പ്രതിമ മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ (Supreme Court) സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി. സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ( State Emblem of India) നിയമപ്രകാരം നിലവിൽ അംഗീകരിക്കപ്പെട്ട് ദേശീയ ചിഹ്നത്തിന്റെ രൂപരേഖയുടെ ലംഘനമാണെന്ന് ഇതെന്നാരോപിച്ചായിരുന്നു ഹർജി.
ഇത് 2005 ലെ നിയമത്തിന്റെ ലംഘനമല്ലെന്നും ഇത്തരം കാഴ്ചപ്പാടുകൾ വ്യക്തികളുടെ ചില മുൻധാരണകളെ ആശ്രയിച്ചിരിക്കുന്നതായും ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരോട് പറഞ്ഞു.
അശോക ചക്രവർത്തി സ്ഥാപിച്ച അശോക സ്തംഭത്തിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിൽപത്തിലെ സിംഹങ്ങൾ വായ തുറന്ന് ക്രൂരവും ആക്രമണോത്സുകവുമായ രീതിയിലാണ് നിൽക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. രണ്ട് അഭിഭാഷകരാണ് ഹർജി സമർപ്പിച്ചത്.
advertisement
"ഹർജിക്കാരുടെ വാദം കേട്ടു. ഇത് ഒരു തരത്തിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് പറയാൻ കഴിയില്ല. ന്യൂഡൽഹിയിലെ സെൻട്രൽ വിസ്തയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ ദേശീയ ചിഹ്നം 2005 ലെ നിയമത്തിന്റെ ലംഘനമല്ല", ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു.
ദേശീയ ചിഹ്നത്തിന്റെ രൂപകൽപന എങ്ങനെയായിരിക്കണമെന്ന് അതിൽ കലാപരമായ പുതുമകൾ കൊണ്ടുവരാനാകില്ലെന്നും ഹർജിക്കാർ വാദിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചിഹ്നം 2005 ലെ നിയമത്തിന്റെ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. ബുദ്ധന്റെ നാല് പ്രധാന ആത്മീയ തത്ത്വചിന്തകളെ പ്രതിനിധീകരിക്കുന്ന നാല് സിംഹങ്ങൾ ഒരു പ്രതിമ മാത്രമല്ലെന്നും സാംസ്കാരികവും ദാർശനികവുമായ പ്രാധാന്യം
advertisement
അതിനുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി, 'സത്യമേവ ജയതേ' എന്ന ആപ്തവാക്യം ഈ ദേശീയ ചിഹ്നത്തിൽ ഇല്ലെന്നും ഹർജിക്കാർ വാദിച്ചു.
വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ ഈ മാസം ഒൻപതാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ ഏറ്റവും ജനപ്രിയമായ പൊതു ഇടമായി കണക്കാക്കപ്പെടുന്ന ഇവിടെ 1.1 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിൽ പച്ചപ്പുള്ള ചുവന്ന ഗ്രാനൈറ്റ് നടപ്പാത ഒരുക്കിയിട്ടുണ്ട്. 33-ലധികം ലൈറ്റ് തൂണുകൾ,4,087 മരങ്ങൾ, 114 ആധുനിക സൈനേജുകൾ,പടി പടിയായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിച്ചിരുന്നു. രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള ഉദ്യാനങ്ങളിലും കർത്തവ്യപഥിലും ഉൾപ്പെടെ 900-ലധികം ലൈറ്റ് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ വിസ്റ്റയെ കൂടുതൽ കാൽനടയാത്രക്കാർക്ക് സൗഹൃദപരമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. 422 ചുവന്ന ഗ്രാനൈറ്റ് ബെഞ്ചുകളുള്ള മുഴുവൻ പാതയിലും എട്ട് അമെനിറ്റി ബ്ലോക്കുകളും കാൽനടയാത്രക്കാർക്കായി നാല് അണ്ടർപാസുകളും നിർമ്മിച്ചിട്ടുണ്ട്.
advertisement
Summary: Supreme Court dismisses PIL against lion sculpture in the parliament building
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2022 5:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ രൗദ്രഭാവം നോക്കുന്നവരുടെ കണ്ണിൽ; ശിൽപത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി