പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
- Published by:Sarika KP
- news18-malayalam
Last Updated:
ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പരാമർശം.
ന്യൂ ഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടി നിർദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പരാമർശം.
2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.
Summary: perumbavoor law student murder case accused Ameer-ul Islam Death sentence stayed by supreme court.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 18, 2024 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ