മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് സുരാജ്
- Published by:Sarika KP
- news18-malayalam
Last Updated:
സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വിവിധ തലങ്ങളില്‍ നിന്നുളളവരാണ് പ്രതികരണമായി എത്തിയിരിക്കുന്നത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെല്ലാം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂരിൽ നടന്ന സംഭവം അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം. താരം തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരാജ് പ്രതികരിച്ചത്. എന്നാൽ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണെന്ന് കാട്ടി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പോസ്റ്റ് നീക്കം ചെയ്തതായി പിന്നീട് സുരാജ് വെഞ്ഞാറമൂട് അറിയിച്ചു.
“മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ”- എന്നായിരുന്നു സുരാജ് കുറിച്ചത്. പിന്നീട് പോസ്റ്റ് പേജിൽ നിന്ന് അപ്രത്യക്ഷമായി. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായതിനാൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പോസ്റ്റ് നീക്കം ചെയ്തതായി സുരാജ് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യവ്യാപക പ്രതിഷേധം അലയടിച്ചതിനു പിന്നാലെ സംഭവത്തിൽ ഒരു അറസ്റ്റും ഇതിനകമുണ്ടായി. ഖുരീം ഹീറോ ദാസ് എന്നയാളാണ് അറസ്റ്റിലായത്. മുഖ്യപ്രതിയാണ് അറസ്റ്റിലായതെന്നാണ് സൂചന.
advertisement
കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 20, 2023 1:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് സുരാജ്