'വഴക്കുണ്ടാക്കാത്ത ഭർത്താവ് എന്തൊരു മനുഷ്യനാണ്? 'മനംമടുത്ത്' വിവാഹമോചനം തേടി യുവതി

Last Updated:

ഭർത്താവിന്‍റെ അമിത സ്നേഹം തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഇവർ പറയുന്നത്.. അത്രയും സ്നേഹം ഉൾക്കൊള്ളാൻ കഴിയുന്നില്ല.. ഒരിക്കൽ പോലും ഭർത്താവ് ഒച്ച ഉയർത്തി സംസാരിച്ചിട്ടില്ല. ഏതെങ്കിലും കാര്യങ്ങളുടെ പേരിൽ ഇഷ്ടക്കുറവ് പ്രകടിപ്പിച്ചിട്ടില്ല. ഇത്തരം ഒരു ചുറ്റുപാടിൽ ശ്വാസം മുട്ടി കഴിയുകയാണ്

ലക്നൗ: ഭർത്താവിന്‍റെ അമിത സ്നേഹത്തില്‍ മനംമടുത്ത് വിവാഹമോചനം തേടി യുവതി. യുപിയിലെ സംഭാൽ ജില്ലയിൽ നിന്നുള്ള യുവതിയാണ് വിവാഹം കഴിഞ്ഞ് ഒന്നരവർഷം പിന്നിട്ടപ്പോൾ വിചിത്രമായ കാരണം പറഞ്ഞ് വിവാഹമോചനം തേടി ശരീഅത്ത് കോടതിയെ സമീപിച്ചത്. 'ഭർത്താവ് തന്നെ വളരെയധികം സ്നേഹിക്കുന്നു.. ഒരു തവണ പോലും വഴക്ക് ഇടുന്നില്ല' എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവർ കാരണങ്ങളായി നിരത്തിയത്.
'ഭർത്താവിന്‍റെ അമിത സ്നേഹം തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഇവർ പറയുന്നത്.. അത്രയും സ്നേഹം ഉൾക്കൊള്ളാൻ കഴിയുന്നില്ല.. ഒരിക്കൽ പോലും ഭർത്താവ് ഒച്ച ഉയർത്തി സംസാരിച്ചിട്ടില്ല. ഏതെങ്കിലും കാര്യങ്ങളുടെ പേരിൽ ഇഷ്ടക്കുറവ് പ്രകടിപ്പിച്ചിട്ടില്ല. ഇത്തരം ഒരു ചുറ്റുപാടിൽ ശ്വാസം മുട്ടി കഴിയുകയാണ്. ചില സമയത്ത് അദ്ദേഹം എനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരാറുണ്ട്.വീട്ടിലെ ജോലികളിൽ സഹായിക്കാറുമുണ്ട്.' യുവതി പരാതിയിൽ പറയുന്നു.
ഒരു തവണ പോലും ഭർത്താവുമായി വഴക്കുണ്ടായിട്ടില്ലെന്ന കാര്യത്തിലും ഇവർക്ക് പരാതിയുണ്ട്. ' ഞാൻ എന്തെങ്കിലും തെറ്റുചെയ്താൽ അദ്ദേഹം എപ്പോഴും ക്ഷമിക്കും.. എനിക്ക് അദ്ദേഹവുമായി തർക്കിക്കണം.. എല്ലാം അംഗീകരിച്ച് തരുന്ന ഭർത്താവുമൊത്തുള്ള ജീവിതം എനിക്ക് ആവശ്യമില്ല' പരാതിയിൽ പറയുന്നു.
advertisement
TRENDING പെട്ടിമുടിയോട് വിട; ധനുഷ്കയുടെ കുവി പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക് [NEWS]'വേട്ടയാടിയത് 15 വർഷം; ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാൻ പോയതിന് ചാർത്തിക്കിട്ടിയ VIP പദവി': പി.കെ ശ്രീമതി [NEWS] എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് പകർന്നത് ഗായികയിൽ നിന്നോ? ആരോപണങ്ങൾ നിഷേധിച്ച് മാളവിക[NEWS]
ശരീഅത്ത് കോടതിയിലെ മതപണ്ഡിതന്മാരെ തന്നെ അമ്പരപ്പിച്ച ഈ പരാതിയിൽ, പരസ്പരം പരിഹാരം കണ്ടെത്താനാണ് അവർ ദമ്പതികളോട് ആവശ്യപ്പെട്ടത്. നിസാരമെന്ന് പറഞ്ഞ് ഈ പരാതി തള്ളുകയും ചെയ്തുവെന്നും ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശരീഅത്ത് കോടതി പരാതി തള്ളിയതോടെ യുവതി പഞ്ചായത്ത് അധികൃതരെ പരാതിയുമായി സമീപിച്ചെന്നാണ് റിപ്പോർ‌ട്ട്. ഇവരും പരാതിയിൽ തീർപ്പ് കൽപ്പിക്കാനാകാതെ കുഴഞ്ഞു.
advertisement
വിവാഹമോചനം തേടാൻ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു യുവതിയുടെ മറുപടിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം ഭാര്യ എപ്പോഴും സന്തോഷമായിരിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഭർത്താവ് പറയുന്നത്. പരാതി സ്വീകരിക്കരുതെന്നും ഇദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം കൂടി കണക്കിലെടുത്താണ് പരസ്പരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാന്‍ നിർദേശിച്ച് ശരീഅത്ത് കോടതി പരാതി തള്ളിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'വഴക്കുണ്ടാക്കാത്ത ഭർത്താവ് എന്തൊരു മനുഷ്യനാണ്? 'മനംമടുത്ത്' വിവാഹമോചനം തേടി യുവതി
Next Article
advertisement
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
  • നിലമ്പൂർ പാട്ടുത്സവിൽ വാരിയംകുന്നനെ മലബാർ സുൽത്താനായി അവതരിപ്പിച്ച ഗാനത്തിനെതിരെ പ്രതിഷേധം.

  • 1921 മലബാർ കലാപം അനുഭവിച്ചിടമായ നിലമ്പൂരിൽ വാരിയംകുന്നനെ പ്രകീർത്തിച്ച ഷോ ബിജെപിയെ ചൊടിപ്പിച്ചു.

  • വാഴ്ത്തുപാട്ടുകൾ ജമാഅത്തെ ഇസ്ലാമിയ, മുസ്ലിം ലീഗ് അജണ്ടയെന്ന് ബിജെപി നേതാവ് ആരോപിച്ചു.

View All
advertisement