ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച 'സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി' ക്യാംപെയിന്‍ എന്താണ്?

Last Updated:

ഉത്സവകാലങ്ങളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതു കൂടിയാണ് ഈ ക്യാംപെയ്ന്‍.

ദീപാവലി അടുത്തിരിക്കെ, രാജ്യമെമ്പാടും ആവേശത്തിലാണ്. ദീപാവലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി, പണ്ടു മുതലേ തുടർന്നു പോരുന്ന രീതിയാണ് ശുചിയാക്കല്‍ പ്രക്രിയ. വീടുകള്‍ മാത്രമല്ല, തെരുവുകള്‍, ചന്തകള്‍ തുടങ്ങി ചുറ്റുപാടുമുള്ള മുഴുവന്‍ സ്ഥലങ്ങളും ആളുകള്‍ മുന്നിട്ടിറങ്ങി വൃത്തിയാക്കുന്നു. ഏറെ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഈ ഉത്സവത്തെ വരവേല്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഈ വൃത്തിയാക്കലിന്റെ ഭാഗമായി പഴയതും ഉപയോഗത്തിലില്ലാത്തതുമായ വസ്തുക്കള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നു. പുതിയൊരു തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പാരമ്പര്യത്തോട് ചേര്‍ന്നുനിന്നുകൊണ്ട് കേന്ദ്ര ഭവന, നഗരകാര്യമന്ത്രാലയം തുടക്കം കുറിച്ച ക്യാംപെയ്‌നാണ് ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ (Swachh Diwali, Shubh Diwali) പദ്ധതി. സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ 2.0യുടെ ഭാ​ഗമായാണ് പദ്ധതി ആവിഷ്കരിച്ചത്.
advertisement
നവംബര്‍ ആറിന് തുടങ്ങിയ കാംപെയ്ന്‍ നവംബര്‍ 12 വരെയാണ് നടപ്പാക്കുന്നത്. ദീപാവലിയുടെ സാംസ്‌കാരിക പ്രാധാന്യവും സ്വച്ഛ് ഭാരത് മിഷനും സമന്വയിപ്പിച്ചാണ് മന്ത്രാലയം ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാലങ്ങളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതു കൂടിയാണ് ഈ ക്യാംപെയ്ന്‍.
ശുചിത്വം പാലിക്കേണ്ടതിന്റെ അവബോധം ആളുകളില്‍ വളര്‍ത്തിയെടുക്കുകയും പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തികളില്‍ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം വളര്‍ത്താന്‍ സ്വച്ഛ് ദീപാവലി ശുഭ് ദീപാവലി ക്യാംപെയിനിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുകയും ദീപാവലിക്ക് മുമ്പും ശേഷവും ശുചിത്വം പാലിക്കേണ്ടത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
advertisement
സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓണ്‍ലൈനായി എടുത്ത് പൊതുജനങ്ങള്‍ക്ക് കാംപെയ്‌നിങ്ങിന്റെ ഭാഗമാകാന്‍ കഴിയും. അതുവഴി വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാകാം.
പ്രതിജ്ഞയെടുത്തു കഴിഞ്ഞാല്‍, ഉത്സവ കാലത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വരെ ഒഴിവാക്കണം. പ്രകൃതിസൗഹൃദ ദീപാവലിയില്‍ സജീവമായി പങ്കെടുക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആശയം മുന്നോട്ടു വെച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്നുള്ള ദീപാവലി എന്ന സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി സ്വച്ഛ് ദീപാവലി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമത്തില്‍ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കിടാനും ക്യാംപെയ്ന്‍ പ്രോത്സാഗിപ്പിക്കുന്നുണ്ട്.
advertisement
ഇതുവരെ, 29,640 പേര്‍ ഈ വര്‍ഷം പ്രകൃതിസൗഹൃദവും വൃത്തിയുള്ളതുമായ ദീപാവലിക്കായി പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മഹാരാഷ്ട്രയാണ് ഇതില്‍ മുന്നില്‍ (23 ശതമാനം), തൊട്ടുപിറകില്‍ ആന്ധ്രാപ്രദേശ് (14.4 ശതമാനം), ഉത്തര്‍പ്രദേശ്(13.3 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്മാരും പ്രതിജ്ഞയില്‍ പങ്കുചേരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച 'സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി' ക്യാംപെയിന്‍ എന്താണ്?
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement