കേന്ദ്രസർക്കാർ രാജ്യത്ത് സൗജന്യമായി ഇതുവരെ നൽകിയത് 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ
Last Updated:
28 ലക്ഷത്തിലധികം (28,90,360) വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുന്നതാണ്.
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയത്
17.15 കോടിയിലധികം വാക്സിൻ ഡോസുകൾ. ലഭ്യമായ വിവരം അനുസരിച്ച് ഇതിൽ പാഴാക്കിയ ഡോസുകൾ ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസുകളാണ്.
89 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കൂട്ടാത്തതിനാൽ നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) കാണിക്കുന്നു.
advertisement
കൂടാതെ, 28 ലക്ഷത്തിലധികം (28,90,360) വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് സംസ്ഥാനത്ത് കഴിഞ്ഞദിവസം കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 42,464 പേർക്കാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.
124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്രസർക്കാർ രാജ്യത്ത് സൗജന്യമായി ഇതുവരെ നൽകിയത് 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ