ശ്രദ്ധിക്കൂ കുട്ടികളേ! ടിക് ടോക് ഉപയോഗത്തിന് വിലക്കുകളില്ല; നീക്കിയത് ആപ്പ് സ്റ്റോറില്‍ നിന്നുമാത്രം

Last Updated:

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ടിക് ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

ന്യൂഡല്‍ഹി: ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് ടിക് ടോക് അധികൃതര്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ടിക് ടോക് നിരോധിച്ചിരിക്കുന്നതെന്നും ഇത് നിലവിലെ ഉപയോക്താക്കളെ ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിരോധനം നിലനില്‍ക്കുന്ന ഈ കാലയളവില്‍ തന്നെ നിലവിലെ ഉപയോക്താക്കള്‍ക്ക് വീഡിയോ എടുക്കാനും ഷെയര്‍ ചെയ്യാനും കഴിയുമെന്നും നിലവിലെ അതേ രീതിയില്‍ തന്നെ ആപ്പ് ഉപയോഗിക്കാമെന്നും ടികോ ടോക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Also Read: നോട്ടുനിരോധനം: 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്
നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയെന്നോണമാണ് ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ടിക് ടോക് അധികൃതര്‍ പറയുന്നു.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ടിക് ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടര്‍ന്ന് രാജ്യമാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ശ്രദ്ധിക്കൂ കുട്ടികളേ! ടിക് ടോക് ഉപയോഗത്തിന് വിലക്കുകളില്ല; നീക്കിയത് ആപ്പ് സ്റ്റോറില്‍ നിന്നുമാത്രം
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement