'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'; നിർഭയയുടെ അമ്മ

"ഇനിയൊരു നിർഭയ ആവർത്തിക്കാതിരിക്കാൻ നിയമപോരാട്ടം തുടരും"

News18 Malayalam | news18-malayalam
Updated: March 20, 2020, 6:37 AM IST
'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'; നിർഭയയുടെ അമ്മ
'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'
  • Share this:
ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പെൺകുട്ടിയുടെ അമ്മ. ഈ ദിനം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നതായി അമ്മ പറഞ്ഞു. ഏഴ് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു. നിയമവ്യവസ്ഥയ്ക്കും സർക്കാരിനും നന്ദിയെന്നും അമ്മ.

നീതി വൈകിയെങ്കിലും നിഷേധിക്കപ്പെട്ടില്ല. നിർഭയ ഇനി ആവർത്തിക്കാതിരിക്കാൻ പോരാട്ടം അവസാനിപ്പിക്കില്ലന്നും നിർഭയുടെ അമ്മ പറഞ്ഞു.

നീതിക്കായി നടത്തിയ പോരാട്ടം വിജയിച്ചുവെന്ന് നിർഭയയുടെ അച്ഛൻ. ശിക്ഷാ എല്ലാവർക്കും ഒരു പാഠമാകണം. മക്കൾക്കായുള്ള പോരാട്ടം രക്ഷിതാക്കൾ അവസാനിപ്പിക്കരുതെന്നും നിർഭയയുടെ അച്ഛൻ.

BEST PERFORMING STORIES:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]വൈറസ് ബാധിതനായ ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു [NEWS]നിരീക്ഷണത്തിലിരിക്കാനുള്ള നിർദേശം പാലിച്ചില്ല; ബഹ്റൈനിൽ വ്യവസായിക്ക് പിഴ [NEWS]

രാവിലെ 5.30 നാണ് തിഹാർ ജയിലിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. പ്രതികളുടെ അവസാന ഹർജിയും പുലർച്ചെ മൂന്ന് മുപ്പതിന് സുപ്രീംകോടതി തള്ളിയതോടെയാണ് വിധി വിധി നടപ്പാക്കിയത്. വധശിക്ഷയ്ക്ക് മുമ്പ് കുടുംബത്തെ കാണണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. ഒരുമിച്ചാണ് നാല് പേരുടേയും ശിക്ഷ നടപ്പാക്കിയത്. ഇതാദ്യമായാണ് നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്.2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസ്സിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ നിർമ്മാണങ്ങൾക്കും സംഭവം വഴിവെച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading