പശ്ചിമ ബംഗാളില്‍ തൃണമുല്‍ എംഎല്‍എയെ വെടിവെച്ച് കൊലപ്പെടുത്തി

Last Updated:

ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തൃണമുല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംഎല്‍എയെ വെടിവെച്ച് കൊലപ്പെടുത്തി. തൃണമുല്‍ കോണ്‍ഗ്രസിലെ സത്യജിത് ബിശ്വാസിനെയാണ് കൊലപ്പെടുത്തിത്. നാദിയ ജില്ലയിലെ കൃഷ്ണ ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയാണ് സത്യജിത് ബിശ്വാസ്. സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
യുവനേതാവായ സത്യജിത് ബിശ്വാസിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. സംഭവ സ്ഥലത്ത് വലിയ തോതിലുള്ള പൊലീസ് സംഘത്തെ വിനിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തൃണമുല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം നിഷേധിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
 Also Read:  പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു
തൃണമുല്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഗൗരിശങ്കര്‍ ദത്തയാണ് ബിജെപിയാണ് ആക്രമത്തിന് പിന്നിലെന്ന് ആരോപിച്ചത്. എന്നാല്‍ സംഭവം നിഷേധിച്ച ബിജെപി സംസ്ഥാ അധ്യക്ഷന്‍ ദിലിപ് ഘോഷ് കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബിജെപി നേതാവ് മുകുള്‍ റോയ് ആണ് അക്രമത്തിനു പിന്നിലെന്നാണ് തൃണമുലിന്റെ ആരോപണം. തൃണമുല്‍ കോണ്‍ഗ്രസിന്റെ മുന്‍ നേതാവ് കൂടിയാണ് മുകുള്‍ റോയ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമ ബംഗാളില്‍ തൃണമുല്‍ എംഎല്‍എയെ വെടിവെച്ച് കൊലപ്പെടുത്തി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement