advertisement

വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK

Last Updated:

സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ് നിശ്ചയിച്ചിരിക്കുന്നത്

Rapid Read
News18
News18
ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പാർട്ടി അധ്യക്ഷനായ വിജയ് ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ ജനങ്ങളോട് ഒരു അവസരം അഭ്യർത്ഥിച്ച വിജയ്, തന്റെ പാർട്ടിയുടെ ചിഹ്നമായ വിസിലിനെ മുൻനിർത്തി ഇതൊരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണെന്ന് വിശേഷിപ്പിച്ചു. ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് താൻ സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ് നിശ്ചയിച്ചിരിക്കുന്നത്. ലഹരിമുക്ത തമിഴ്‌നാട്, പന്ത്രണ്ടാം ക്ലാസ് മുതൽ പി.എച്ച്.ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ തുടങ്ങി വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. കൂടാതെ, 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് പ്രതിമാസം 4000 രൂപ, പഞ്ചായത്തുകളില്‍ സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമിതികൾ, സർക്കാർ നിയമനങ്ങളിൽ സുതാര്യത തുടങ്ങിയവയാണ് വിജയ്‌യുടെ ഗാരന്‍റികള്‍. പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുള്ള ഈ തിരഞ്ഞെടുപ്പിൽ വിസിലിന് വോട്ട് ചെയ്ത് മാറ്റം കൊണ്ടുവരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement