ടോക്യോ: ജപ്പാൻ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്കുകൂടി കൊറോണ. ഇതോടെ കപ്പലിൽ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.
തിങ്കളാഴ്ച ആരംഭിക്കുന്ന അവസാന ഘട്ട കൊറോണ വൈറസ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടാൽ കപ്പലിലെ തങ്ങളുടെ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി ഞായറാഴ്ച പറഞ്ഞു. ഇതിനിടെയാണ് രണ്ട് ഇന്ത്യക്കാർക്കു കൂടി വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
also read:C
orona Virus: സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും ആശുപത്രി വിട്ടു132 ക്രൂ അംഗങ്ങളും ആറ് യാത്രക്കാരും ഉൾപ്പെടെ 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. 3, 711 പേരാണ് കപ്പലിലുള്ളത്. ഇതിൽ 355 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച വരെ കപ്പലിലെ 355 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെയെല്ലാം വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യക്കാരുടെ ആരുടെയും നില ഗുരുതരമല്ല- ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാർക്ക് ചികിത്സ ലഭിച്ചിട്ടുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.
ഇന്ത്യക്കാരുടെ വിവരങ്ങൾ ആരാഞ്ഞ് എംബസി ഉദ്യോഗസ്ഥർ കപ്പൽ മാനേജ്മെന്റ്, ജപ്പാൻ സർക്കാർ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പലിലുള്ളവരുമായി ഇ-മെയിൽ, ഫോൺ എന്നിവ വഴി സംസാരിക്കുന്നുമുണ്ട്. ഫെബ്രുവരി 17-ഓടെ മാത്രമേ എല്ലാവരുടെയും പരിശോധന പൂർത്തിയാവൂ എന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ ഇറങ്ങിയ കപ്പലിലെ ഒരു യാത്രക്കാരൻ COVID-19 ന്റെ കാരിയറാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കപ്പൽ പിടിച്ചിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.