ഇന്ത്യയിൽ വീണ്ടും കൊവിഡ് 19 കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലുമായി രണ്ട് പേർക്ക് വൈറസ് സ്ഥിരീകരിച്ച വിവരം കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തു വിട്ടത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇറ്റലിയിൽ നിന്നും ദുബായിൽ നിന്നും വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ഇതിന് മുമ്പ് മൂന്ന് കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. ഇത് മൂന്നും കേരളത്തിൽ നിന്നായിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളായിരുന്നു ഇവർ. മൂന്നു പേരും ചികിത്സയ്ക്ക് ശേഷം വൈറസ് മുക്തമായിരുന്നു.
ഡൽഹിയിലും തെലങ്കാനയിലും ഇത് ആദ്യ കേസുകളാണ്. കൊവിഡ് 19 രോഗബാധിതരായി ലോകത്തെമ്പാടുമായി മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചും തുടങ്ങിയിട്ടുണ്ട്. 88000ത്തിലധികം പേർ വൈറസ് ബാധിതരാണെന്നാണ് കണക്ക്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.