ന്യൂഡല്‍ഹി: പിയുഷ് ഗോയല്‍ അവതരിപ്പിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വയോജന ക്ഷേമത്തിനായി പ്രത്യേക പദ്ധതി. ആയുഷ്മാന്‍ ഭാരതിനു പുറമെ മെഗാ പെന്ഷന് യോജനയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ നിരവധി ക്ഷേമപെന്ഷന് പദ്ധതികളും പിയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന്‍മന്ത്രി ശ്രം യോഗി മന്ത്രണ് പദ്ധതിയും പിയുഷ് ഗോയാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ ആളുകള്‍ക്കായി മെഗാ പങ്കാളിത്ത പെന്ഷന് പദ്ധതി രൂപികരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 60 വയസ്സ് കഴിഞ്ഞാല്‍ 3000 രൂപയുടെ പെന്ഷന് ലഭിക്കുന്നതാണ് പദ്ധതി. മാസം 100 രൂപ അടച്ച് പദ്ധതിയില്‍ ചേര്‍ന്നാലാണ് മെഗാ പെന്ഷന് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.
മെഗാ പെന്ഷന് പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെന്ഷന് പദ്ധതി ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പിഎഫ് ശമ്പള പരിധി 12,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Budget 2019, Budget 2019 Highlights, Budget 2019 India, Budget 2019-20, Budget News, List of Expensive Items, Railway, Railway Budget, Union Budget 2019, Union budget 2019 India, കേന്ദ്ര ബജറ്റ് 2019, പൊതു ബജറ്റ് 2019