advertisement

ഗരീബ് കല്യാണ്‍ യോജന; സൗജന്യ റേഷൻ പദ്ധതി കേന്ദ്രം 2028 വരെ നീട്ടി

Last Updated:

80 കോടിയോളം പേരാണ് പദ്ധതിയുടെ ​ഗുണഭോക്താക്കൾ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ​ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
കോവിഡ് കാലത്താണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആരംഭിച്ചത്. അതുപ്രകാരം റേഷൻ കാർഡ് ഉടമകൾക്ക് അധികമായി 5 കിലോ ധാന്യങ്ങൾ (ഗോതമ്പോ അരിയോ) ലഭിക്കുന്നു. കൂടാതെ, അധിക ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ചനയും നൽകുന്നുണ്ട്. നേരത്തെ ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
advertisement
Summary: In a significant move aimed at aiding the underprivileged, the government has declared the extension of the Pradhan Mantri Garib Kalyan Anna Yojana (PMGKAY) for an additional five years until December 2028
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഗരീബ് കല്യാണ്‍ യോജന; സൗജന്യ റേഷൻ പദ്ധതി കേന്ദ്രം 2028 വരെ നീട്ടി
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement