Vice President Oath: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

Last Updated:

Vice President CP Radhakrishnan Oath: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നു
സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നു
Vice President CP Radhakrishnan Oath: രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ (സി പി രാധാകൃഷ്ണൻ) സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതനായിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും, രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) അടുത്ത ബന്ധവുമുള്ള എൻഡിഎ സ്ഥാനാർത്ഥിയായ രാധാകൃഷ്ണൻ, ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 എം പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 439 വോട്ടുകളാണ് എന്‍ഡിഎ പരമാവധി പ്രതീക്ഷിച്ചതെങ്കിലും 15 വോട്ടുകള്‍ അസാധുവായതിനുശേഷം എന്‍ഡിഎയ്ക്ക് 452 വോട്ടുകള്‍ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എതിര്‍ സ്ഥാനാര്‍‌ത്ഥിയും സുപ്രീംകോടതി മുന്‍ ജഡ്ജി സുദര്‍ശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.
advertisement
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സി പി രാധാകൃഷ്ണനെ അഭിനന്ദിക്കുകയും, പുതിയ ഉപരാഷ്ട്രപതി ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും പാർലമെന്ററി ചർച്ചകൾക്ക് നല്ല സംഭാവനകൾ നൽകുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് ദക്ഷിണേന്ത്യക്കാര്‍ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
Summary: Chandrapuram Ponnusamy Radhakrishnan took oath as the 15th Vice President of India on Friday at Rashtrapati Bhawan in New Delhi. President Droupadi Murmu administered the oath of office to Radhakrishnan. Prime Minister Narendra Modi, Union Home Minister Amit Shah, Andhra Pradesh Chief Minister Chandrababu Naidu and others were present at the event. Former Vice President Jagdeep Dhankhar also attended the swearing-in ceremony of his successor.
മലയാളം വാർത്തകൾ/ വാർത്ത/India/
Vice President Oath: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
Next Article
advertisement
KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി
KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി
  • വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാനെ സ്ഥലം മാറ്റി, പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റം.

  • കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് കോടതി വിമർശനം.

  • പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് തിരിച്ചറിയൽ പരേഡിനായെന്ന് പൊലീസ് വിശദീകരണം.

View All
advertisement