Viral Video| അശ്രദ്ധമായ ഡ്രൈവിംഗ്; തടഞ്ഞ പൊലീസുകാരനെ ബോണറ്റിൽ ഇടിച്ചിട്ട് കാറുമായി പാഞ്ഞ് ഡ്രൈവർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാന്നൂറ് മീറ്ററോളം ഇത്തരത്തിൽ കിടന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ താഴേക്ക് വീഴുകയാണ് ചെയ്തത്. പിറകിലെത്തിയ വാഹനങ്ങൾ പെട്ടെന്ന് തന്നെ നിർത്തിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
ന്യൂഡൽഹി: അശ്രദ്ധമായി വാഹനം ഓടിച്ചത് തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് കാറുമായി പാഞ്ഞ് ഡ്രൈവർ. ഡല്‍ഹിയിലെ ദവ്ല കുവാ മേഖലയിലെ തിരക്കേറിയ റോഡിലാണ് ഞെട്ടിക്കുന്ന സംഭവം. വാഹനങ്ങള്‍ നിറഞ്ഞ റോഡിൽ കാർ അമിത വേഗതയിൽ പാഞ്ഞു വരുന്നത് കണ്ട് തടയാൻ ശ്രമിച്ചതാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ മഹിപാൽ സിംഗ്. എന്നാൽ തടഞ്ഞിട്ടും നിർത്താതെ വാഹനം അയാളെ ഇടിച്ചിടുകയായിരുന്നു.
ബോണറ്റിലേക്ക് വീണ പൊലീസുകാരനുമായി കാർ വീണ്ടും മുന്നോട്ട് പോകുന്നുണ്ട്. പൊലീസുകാരൻ ബോണറ്റിൽ കിടക്കുമ്പോഴും അശ്രദ്ധമായി വാഹനമോടിക്കുന്നത് ഇയാൾ തുടരുന്നുണ്ട്. നാന്നൂറ് മീറ്ററോളം ഇത്തരത്തിൽ കിടന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ നടുറോഡിലേക്ക് വീഴുകയാണ് ചെയ്തത്. പിറകിലെത്തിയ വാഹനങ്ങൾ പെട്ടെന്ന് തന്നെ നിർത്തിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. പൊലീസുകാരൻ താഴേക്ക് വീണതും കാറുകാരൻ അമിത വേഗത്തിൽ സ്ഥലത്തു നിന്നു കടന്നു കളഞ്ഞു.
advertisement
സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി. ഫാൻസി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം ഒരുകിലോമീറ്ററോളം പിന്തുടർന്ന് പ്രദേശവാസികൾ തന്നെ ഡ്രൈവറെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഉത്തംനഗർ സ്വദേശിയായ ഇയാൾക്കെതിരെ അശ്രദ്ധമായ വാഹനം ഓടിച്ചതിനും തടസം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Viral Video| അശ്രദ്ധമായ ഡ്രൈവിംഗ്; തടഞ്ഞ പൊലീസുകാരനെ ബോണറ്റിൽ ഇടിച്ചിട്ട് കാറുമായി പാഞ്ഞ് ഡ്രൈവർ