• HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തുകൊണ്ട് നിയമസഭ മന്ദിരങ്ങളുടെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചില്ല'; ഹിമന്ത ബിശ്വ ശര്‍മ്മ

'പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തുകൊണ്ട് നിയമസഭ മന്ദിരങ്ങളുടെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചില്ല'; ഹിമന്ത ബിശ്വ ശര്‍മ്മ

എല്ലായിടത്തും മുഖ്യമന്ത്രിയോ പാര്‍ട്ടി പ്രസിഡന്‍റോ ആണ് ഈ ചടങ്ങുകളില്‍ പങ്കെടുത്തത്. ഒരിടത്തുപോലും രാഷ്ട്രപതിയെയോ ഗവര്‍ണമാരെയോ ക്ഷണിച്ചിരുന്നില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ കുറ്റപ്പെടുത്തി.

  • Share this:

    പുതിയ പാര്‍ലമെന്‍റ് മന്ദിരങ്ങളുടെ ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനിടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭ മന്ദിരങ്ങളുടെ ശിലാസ്ഥാപനത്തിനോ ഉദ്ഘാടനത്തിനോ ഗവര്‍ണറെയും രാഷ്ട്രപതിയെയും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന ‘ചെങ്കോല്‍’; എന്താണിത്? ചെങ്കോലും തമിഴ്നാടും തമ്മിലുള്ള ബന്ധമെന്ത്?

    എല്ലായിടത്തും മുഖ്യമന്ത്രിയോ പാര്‍ട്ടി പ്രസിഡന്‍റോ ആണ് ഈ ചടങ്ങുകളില്‍ പങ്കെടുത്തത്. ഒരിടത്തുപോലും രാഷ്ട്രപതിയെയോ ഗവര്‍ണമാരെയോ ക്ഷണിച്ചിരുന്നില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ കുറ്റപ്പെടുത്തി.

    • 2014ല്‍ ആസാം, ജാര്‍ഖണ്ഡ് നിയമസഭ മന്ദിരങ്ങളുടെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. യുപിഎ മുഖ്യമന്ത്രിമാരാണ്. ഗവര്‍‌ണറെ ക്ഷണിച്ചിരുന്നില്ല.
    • 2018ല്‍ ആന്ധ്രാ നിയമസഭ മന്ദിരത്തിന് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗവര്‍‌ണറെ ക്ഷണിച്ചിരുന്നില്ല.
    • 2020ല്‍ ചത്തീസ്ഗഡ് നിയമസഭ മന്ദിരത്തിന്‍റെ തറക്കല്ലിട്ടത് സോണിയാ ഗാന്ധി. ഗവര്‍‌ണറെ ക്ഷണിച്ചിരുന്നില്ല.
    • 2023ല്‍ തെലങ്കാന നിയമസഭാ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഗവര്‍ണറെ ക്ഷണിച്ചില്ല.

    രാഷ്ട്രപതിയെ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

    പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ്‌ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘമാണ് ഇതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.

    Published by:Arun krishna
    First published: