രണ്ട് ദശാബ്ദത്തിലേറെയായി അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഈ സാഹചര്യത്തില്‍ പ്രദേശം കീഴടക്കാനുള്ള ചൈനയുടെ ശക്തമായ ശ്രമമാണ് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂസ് 18-യോട് പറഞ്ഞു. 1990 കളുടെ അവസാനത്തിലാണ് പ്രദേശത്തിന്റെ നിയന്ത്രണം നേടിയെടുക്കാൻ ചൈന ശ്രമങ്ങള്‍ ആരംഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒരു വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും തവാങില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ ഉണ്ടാകുന്നത് പതിവാണ്. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം അതിക്രമിച്ചിരിക്കുകയാണ്. 200-ലധികം ചൈനീസ് സൈനികരാണ് യാങ്സേയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും, ചൈനീസ് സൈന്യത്തിന്റെ വലിയൊരു സംഘം എല്‍എസി ലംഘിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും പ്രദേശത്ത് ചൈനീസ് സൈന്യത്തെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.
അതിർത്തിയിൽ ചൈന ‘സിയാവോകാങ്’ മോഡല്‍
പ്രതിരോധ ഗ്രാമങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ ഗ്രാമങ്ങളില്‍ താമസക്കാരില്ലെങ്കിലും ചൈനയ്ക്ക് സൈനിക ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കാമെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.
തവാങ്, ചുംബി വാലി എന്നീ രണ്ട് തന്ത്രപ്രധാനമായ ട്രൈ ജംഷനുകളിലാണ് ചൈനയുടെ ഭീഷണി നിലനിൽക്കുന്നത്. തവാങ് നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലും ചുംബി വാലി ചൈന-ഭൂട്ടാന്‍ ജംഗ്ഷനിലുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ചൈനയുടെ രാഷ്ട്രീയ-സൈനിക നീക്കം കണക്കിലെടുത്ത്, രണ്ട് ട്രൈ-ജംഗ്ഷനുകളിലും ഇന്ത്യ തങ്ങളുടെ സൈനിക ശക്തി വിപുലീകരിച്ചിട്ടുണ്ട്.
തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ മാത്രമല്ല ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. 1986-87 കാലഘട്ടത്തില്‍ ചൈനയുമായി സുംഡോറോംഗ് താഴ്വരയില്‍ ഒരു വലിയ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്.
അതേസമയം, ഇരുപക്ഷവും തവാങിന്റെ എല്ലാ സെക്ടറുകളിലും കിഴക്ക് മാഗോ ചുനയില്‍ ഉള്‍പ്പെടെ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈന ഇവിടുത്തെ ഇന്ത്യയുടെ സാന്നിധ്യം ഒരു നുഴഞ്ഞുകയറ്റമായി കാണുകയും ഈ പ്രദേശത്തിന്മേല്‍ ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയാണെന്ന് മേഖലയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ ന്യൂസ് 18-നോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച യാങ്സേയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ശ്രമിച്ചുവെന്ന് ചൊവ്വാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അത്തരം നിരവധി ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Summary: Why Tawang’s Yangtse facing two decades of India China faceoff
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.