ജോലി സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറുടെ മരണത്തില്‍ കുടുംബം
- Published by:meera_57
- news18-malayalam
Last Updated:
രാവിലെ പതിനൊന്ന് മണിയോടെയാണ് സഞ്ജയ് അപ്പാര്‍ട്ട്‌മെന്റിലെ 15-ാം നിലയിലെ തന്റെ വീട്ടില്‍ നിന്നും താഴേക്ക് ചാടിമരിച്ചത്
നോയിഡയില്‍ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറായ സഞ്ജയ് സിംഗ് ബഹുനില കെട്ടിടത്തിന്റെ 15-മത്തെ നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. ഓഫീസിലെ സമ്മര്‍ദ്ദമാണ് ഈ കടുംകൈ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സഞ്ജയുടെ കുടുംബം പറയുന്നത്.
അപെക്‌സ് അഥീന സൊസൈറ്റിയിലാണ് സംഭവം നടന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സഞ്ജയ് അപ്പാര്‍ട്ട്‌മെന്റിലെ 15-ാം നിലയിലെ തന്റെ വീട്ടില്‍ നിന്നും താഴേക്ക് ചാടിമരിച്ചത്. ഗാസിയബാദിലെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
59കാരനായ ഇദ്ദേഹം ക്യാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നും രോഗത്തെത്തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു സഞ്ജയ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഞ്ജയ് സിംഗിന് അഞ്ച് വര്‍ഷം മുമ്പ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് ഗാസിയാബാദിലെ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ എംപി സിംഗ് പറഞ്ഞു. അവസാന ഘട്ടത്തിലാണ് അദ്ദേഹത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതെന്നും ഇതേത്തുടര്‍ന്ന് അദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നുവെന്നും എംപി സിംഗ് പറഞ്ഞു.
advertisement
എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി സഞ്ജയ് സിംഗിന്റെ കുടുംബം രംഗത്തെത്തി. ജോലിസ്ഥലത്തെ സമ്മര്‍ദ്ദമാണ് അദ്ദേഹത്തെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സഞ്ജയ് സിംഗിന്റെ ഭാര്യ പറഞ്ഞു.
"അദ്ദേഹം ക്യാന്‍സറിനെ അതിജീവിച്ചയാളാണ്. ക്യാന്‍സറുമായി പോരാടിക്കൊണ്ടിരിക്കുകയായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യം മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യം നോക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു," ഭാര്യ പറഞ്ഞു.
"ക്യാന്‍സര്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന ഘട്ടത്തിലാണ് സ്ഥിരീകരിച്ചത്. ഒരിക്കലും ക്യാന്‍സര്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയായിരുന്നില്ല," ഭാര്യ കൂട്ടിച്ചേര്‍ത്തു.
ഓഫീസിലെ സമ്മര്‍ദ്ദം
ജോലിയിലെ സമ്മര്‍ദ്ദവും ഓഫീസിലെ അന്തരീക്ഷവും അദ്ദേഹത്തെ മാനസികസമ്മര്‍ദ്ദത്തിലാക്കിയെന്ന് സിംഗിന്റെ ഭാര്യ പറഞ്ഞു. ഗാസിയബാദിലെ ജിഎസ്ടി ഓഫീസിലാണ് സിംഗ് ജോലി ചെയ്തിരുന്നത്. ഓഫീസിലെ സമ്മര്‍ദ്ദം അദ്ദേഹത്തിന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ വകുപ്പിലെ ജീവനക്കാര്‍ക്ക് ഒരുപക്ഷെ ഞാന്‍ പറയുന്നത് മനസിലാകുമായിരിക്കുമെന്നും സഞ്ജയ് സിംഗിന്റെ ഭാര്യ പറഞ്ഞു.
advertisement
"വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം ക്യാന്‍സര്‍ മുക്തനായി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്കും ഭയമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് വളരെ അസാധാരണമാണ്," ഭാര്യ കൂട്ടിച്ചേര്‍ത്തു.
'ഈ സംവിധാനത്തിന്റെ ഇര'
നിലവിലെ നമ്മുടെ സംവിധാനത്തിന്റെ ഇരയാണ് സഞ്ജയ് സിംഗ് എന്ന് ഭാര്യ ആരോപിച്ചു. അദ്ദേഹത്തിന് സ്റ്റേജ് 4 ക്യാന്‍സര്‍ ആയിരുന്നില്ല. അത് നൂറ് ശതമാനം ഉറപ്പിച്ച് പറയാന്‍ കഴിയും. വേണമെങ്കില്‍ തെളിവും നല്‍കാമെന്ന് ഭാര്യ പറഞ്ഞു. നമ്മുടെ സംവിധാനങ്ങളെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടതെന്നും ഭാര്യ പറഞ്ഞു.
advertisement
ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്നതാണ് സഞ്ജയ് സിംഗിന്റെ കുടുംബം. സിംഗിന്റെ മൂത്തമകന്‍ ഗുരുഗ്രാമിലാണ് ജോലി ചെയ്യുന്നത്. ഇളയമകന്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ, 02227546669, സ്‌നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 11, 2025 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജോലി സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറുടെ മരണത്തില്‍ കുടുംബം


