ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചെന്ന് അവകാശവാദവുമായി എം.പി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അതേസമയം ബി.ജെ.പി ചേരുമോയെന്നതില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രകീര്‍ത്തിച്ചതിന് അടുത്തിടെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. നേരത്തെ സി.പി.എമ്മില്‍ നിന്ന് പുറത്തായതും മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരിലായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെത്തിയതും കണ്ണൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും.
Also Read 'മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ....' സുധീരനെ വിമര്‍ശിച്ച് അബ്ദുള്ളക്കുട്ടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, AP Abdullakutti, Bjp, Bjp in kerala, Congress, Cpm, K sudhakaran, Kannur, എ പി അബ്ദുള്ളക്കുട്ടി, കെ സുധാകരൻ, ബിജെപി