497-ാം വകുപ്പ് റദ്ദാക്കിയതിനാല്‍ വിവാഹേതര ബന്ധം ചോദ്യം ചെയ്യാനാകില്ലെന്ന് ഭര്‍ത്താവ്; ആത്മഹത്യ ചെയ്ത് യുവതി
Last Updated:
ചെന്നൈ: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്യാന്‍ ഭാര്യക്ക് അവകാശമില്ലെന്നു ഭര്‍ത്താവ് പറഞ്ഞതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു. ചെന്നൈ എം.ജി.ആര്‍ നഗറില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.
ഭാരതി നഗര്‍ സ്വദേശിയും ജോണ്‍ പോള്‍ ഫ്രാന്‍ക്ലിന്റെ(27) ഭാര്യയുമായ പുഷ്പലത(24) ആണ് ആത്മഹത്യ ചെയ്തത്. കോടതി വിധിയെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവതി കടുംകൈ ചെയ്തത്. ഇരുവരും രണ്ടു വര്‍ഷം മുന്‍പാണ് പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത വിവാഹമായതിനാല്‍ മറ്റൊരു വീട്ടിലായിരുന്നു താമസം.
ഇതിനിടെ പുഷ്പലതയ്ക്ക് ക്ഷയരോഗം പിടിപെട്ടു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇവരുടെ സുഹൃത്ത് അറിയിച്ചു. സ്ഥിരമായി ഭര്‍ത്താവ് വീട്ടിലെത്തന്‍ വൈകിയതോടെ സംശയം ശക്തമായി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായി. കഴിഞ്ഞ ദിവസം ഇരുവരും തര്‍ക്കിക്കുന്നതിനിടെ ഫ്രാന്‍ക്ലിനെതിരേ പൊലിസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് ഫ്രാന്‍ക്ലിന്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തനിക്കെതിരെ പരാതി നല്‍കാനാകില്ലെന്ന് ഭാര്യയെ അറിയിച്ചത്. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പുഷ്പലത ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
advertisement
അതേസമയം 497ാം വകുപ്പ് റദ്ദാക്കിയെങ്കിലും വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളികളാരെങ്കിലും ആത്മഹത്യ ചെയ്താല്‍ അത് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2018 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
497-ാം വകുപ്പ് റദ്ദാക്കിയതിനാല്‍ വിവാഹേതര ബന്ധം ചോദ്യം ചെയ്യാനാകില്ലെന്ന് ഭര്‍ത്താവ്; ആത്മഹത്യ ചെയ്ത് യുവതി


