IPL 2021 | 'ചെന്നൈക്ക് മികച്ച ബാറ്റിങ് നിരയുള്ളതിനാല്‍ ധോണിക്ക് വിശ്രമിക്കാം': ബ്രയാന്‍ ലാറ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ സീസണില്‍ ഒഴികെ എല്ലാ ഐ പി എല്‍ സീസണിലും ചെന്നൈ ടീം പ്ലേഓഫ് കടന്നിട്ടുണ്ട് എന്നത് ധോണിയുടെ നായകമികവ് എടുത്ത് കാണിക്കുന്നു
തുടര്‍ച്ചയായ രണ്ടാം ഐ പി എല്‍ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. 2020 ഐ പി എല്ലിന് ശേഷം ഇപ്പോഴാണ് ധോണി ക്രിക്കറ്റ് കളിക്കുന്നത്. ഈ സീസണിന് ഒരു മാസം മുമ്പ് തന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പഴയപോലെ കടന്നാക്രമിച്ച് കളിക്കാന്‍ ധോണിക്ക് സാധിക്കുന്നില്ല. ഇന്നലെ നടന്ന മത്സരം ചെന്നൈയുടെ നായകവേഷത്തിലെ ധോണിയുടെ 200ആം മത്സരമായിരുന്നു. 2008ല്‍ ഐ പി എല്‍ ആരംഭിച്ചത് മുതല്‍ സൂപ്പര്‍ കിങ്ങ്‌സിന്റെ നായക സ്ഥാനത്ത് ധോണിയുണ്ട്.
ഈ സീസണിലെ ആദ്യമത്സരം തന്നെ ഡക്കായാണ് ധോണി തുടങ്ങിവെച്ചത്. ടൈമിംഗ് കണ്ടെത്താനാവാതെ ധോണി കുഴയുന്നതാണ് ക്രീസിലെ കാഴ്ച. രാജസ്ഥാന്‍ റോയല്‍സിനെതിരായി ഇന്നലെ നടന്ന മല്‍സരം ഇത് ശരിവെയ്ക്കുകയും ചെയ്തു. ഏഴാമനായി ക്രീസിലെത്തിയ ധോണിക്കു 17 ബോളില്‍ നേടാനായത് 18 റണ്‍സ് മാത്രമാണ്.
ഇപ്പോഴിതാ സി എസ് കെയ്ക്ക് മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ധോണിക്ക് വിശ്രമിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. 'ഗ്ലൗസ് അണിഞ്ഞ് ക്യാച്ചുകളെടുക്കാനും സ്റ്റംപ് ചെയ്യാനും ധോണിക്ക് സാധിക്കുന്നുണ്ട്. സി എസ് കെയുടെ ബാറ്റിങ് ഓഡര്‍ വളരെ നീണ്ടതാണെന്നാണ് കരുതുന്നത്. ധോണിയോട് ബാറ്റിങ്ങില്‍ വലിയ സംഭാവന ചെയ്യണമെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ത്തന്നെ ധോണിക്ക് വിശ്രമമെടുക്കാം. ധോണി ഫോമിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഫോമിലേക്കെത്തിയാല്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഫോമിലുള്ള താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. സാം കറാനെ നോക്കുക. വരുന്നു ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നു. മികച്ച ഫോമിലാണവന്‍'- ലാറ പറഞ്ഞു.
advertisement
ധോണി ബാറ്റ്സ്മാനെന്നതിലുപരിയായി ടീമിന്റെ വിക്കറ്റ് കീപ്പറായും മെന്ററായും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ രംഗത്തെത്തിയിരുന്നു. ധോണി ഇപ്പോഴും പേടി സ്വപ്നാമണെന്ന് ദക്ഷിണാഫ്രിക്കന്‍ പേസറും അവതാരകനുമായ ഡെയ്ല്‍ സ്റ്റെയിന്‍ തുറന്നു പറഞ്ഞു. ധോണിക്കെതിരേ കളിക്കേണ്ടി വരുന്ന മത്സരങ്ങളുടെ തലേ ദിവസത്തെ രാത്രി നാളെ ധോണിക്കെതിരേ പന്തെറിയണമല്ലോ എന്ന് ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നുവെന്നും എതിര്‍ ടീം ക്യാപ്റ്റന്റെ എല്ലാ പദ്ധതികളെയും അവസാന മൂന്ന് ഓവറില്‍ തകര്‍ക്കുന്ന ആളാണ് ധോണിയെന്നും സ്റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
കഴിഞ്ഞ സീസണില്‍ ഒഴികെ എല്ലാ ഐ പി എല്‍ സീസണിലും ചെന്നൈ ടീം പ്ലേഓഫ് കടന്നിട്ടുണ്ട് എന്നത് ധോണിയുടെ നായകമികവ് എടുത്ത് കാണിക്കുന്നു. ഒരു മത്സരത്തില്‍ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ധോണിയാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്. ധോണി നിരാശപ്പെടുത്തുകയാണെങ്കിലും ടീം തുടര്‍ച്ചയായ രണ്ട് ജയങ്ങളിലൂടെ ടൂര്‍ണമെന്റില്‍ മുന്നേറുന്നുണ്ട്.
Location :
First Published :
April 20, 2021 11:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'ചെന്നൈക്ക് മികച്ച ബാറ്റിങ് നിരയുള്ളതിനാല്‍ ധോണിക്ക് വിശ്രമിക്കാം': ബ്രയാന്‍ ലാറ


