IPL 2021 | ഹൈദരാബാദിന്റെ സെഞ്ചുറി കൂട്ടുകെട്ടിന് മറുമരുന്ന് തീര്‍ത്ത് ഗെയ്ക്വാദ്- ഡുപ്ലെസി സഖ്യം; ചെന്നൈക്ക് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം; പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
44 പന്തില്‍ 75 റണ്‍സുമായി ഐപിഎല്ലിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് ഋതുരാജ് ഗെയ്ക്വാദ് തിളങ്ങിയപ്പോള്‍ മറുവശത്ത്, സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്ന ഡുപ്ലെസി 38 പന്തില്‍ 56 റണ്‍സുമായി തന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയും കുറിച്ചു
ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി വീണ്ടും പോയിന്റ് ടേബിളില്‍ തലപ്പത്തേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒമ്പത് പന്ത് ശേഷിക്കെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ചെന്നൈയുടെ ഓപ്പണര്‍മാരാണ് അവരുടെ ടീമിന് അനായാസ വിജയമൊരുക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 129 റണ്‍സ് കൂട്ടുകെട്ട് ആണ് അവരുടെ വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. 44 പന്തില്‍ 75 റണ്‍സുമായി ഐപിഎല്ലിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് ഋതുരാജ് ഗെയ്ക്വാദ് തിളങ്ങിയപ്പോള്‍ മറുവശത്ത്, സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്ന ഡുപ്ലെസി 38 പന്തില്‍ 56 റണ്‍സുമായി തന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയും കുറിച്ചു.
ഹൈദരാബാദ് ഉയര്‍ത്തിയ 172 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈക്കായി അവരുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ മെല്ലെപ്പോക്ക് നടത്തിയ പിച്ചില്‍ ചെന്നൈയുടെ ബാറ്റ്‌സ്മാന്‍മാരായ ഡുപ്ലെസിയും ഗെയ്ക്വാദും വളരെ അനായസമാണ് മുന്നേറിയത്. ഇരുവരുടെയും ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകിക്കൊണ്ടേയിരുന്നു. ഡുപ്ലേസി ആയിരുന്നു ഹൈദരാബാദ് ബൗളര്‍മാരെ ആക്രമിക്കുന്നതില്‍ മുമ്പന്‍. പതിയെ തുടങ്ങിയ ഗെയ്ക്വാദും താളം കണ്ടെത്തിയതോടെ ചെന്നൈ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ട് കുതിച്ചു.
advertisement
വിക്കറ്റ് വീഴ്ത്താന്‍ വേണ്ടി ഡേവിഡ് വാര്‍ണര്‍ ബൗളര്‍മാരെ മാറ്റി മാറ്റി പരീക്ഷിച്ചുനോക്കിയെങ്കിലും ഇരുവരുടെയും കളിക്ക് തടയിടാനായില്ല.
തകര്‍ത്തടിച്ച് മുന്നേറിയ ഇരുവരും ചേര്‍ന്ന് 11ആം ഓവറില്‍ തന്നെ ചെന്നൈയുടെ സ്‌കോര്‍ നൂറു കടത്തി. 126 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത്. റാഷിദ് ഖാന്‍ എറിഞ്ഞ 13ആം ഓവറിന്റെ അവസാനത്തെ പന്തില്‍ ബോള്‍ഡായാണ് ഗെയ്ക്വാദ് പുറത്തായത്. പക്ഷെ ചെന്നൈ അപ്പോഴേക്കും കളിയില്‍ വ്യക്തമായ മേധാവിത്വം നേടിയിരുന്നു. ഗെയ്ക്വാദ് 44 പന്തില്‍ 75 റണ്‍സ് നേടിയാണ് പുറത്തായത്.
advertisement
തന്റെ അടുത്ത ഓവര്‍ എറിയാന്‍ വന്ന റാഷിദ് ഖാന്‍ ആ ഓവറിന്റെ നാലാം പന്തില്‍ എട്ട് പന്തില്‍ 15 റണ്‍സ് നേടി നില്‍ക്കുകയായിരുന്ന മോയിന്‍ അലിയെ മടക്കി. തൊട്ടടുത്ത പന്തില്‍ തന്നെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന ഡുപ്ലെസിയേയും മടക്കി ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും ചെന്നൈ വിജയത്തിന് അടുത്തെത്തിയിരുന്നു. 38 പന്തില്‍ 56 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നീട് ക്രീസില്‍ എത്തിയ ജഡേജക്കും റെയ്‌നക്കും ചടങ്ങുകള്‍ തീര്‍ക്കുക എന്ന ജോലി മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. രവീന്ദ്ര ജഡേജ ആറ് പന്തില്‍ ഏഴ് റണ്‍സുമായും സുരേഷ് റെയ്‌ന 15 പന്തില്‍ 17 റണ്‍സുമായും പുറത്താകാതെ നിന്നു.
advertisement
ഹൈദരാബാദിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹൈദരാബാദ് ബൗളര്‍മാരില്‍ എല്ലാവരും റണ്‍സ് വാരിക്കോരി നല്‍കിയെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞത് റാഷിദിന് മാത്രമായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിങ് മികവാണ് ഹൈദരാബാദിനെ തുണച്ചത്. ഒരു ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചുവന്ന മനീഷ് പാണ്ഡെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Location :
First Published :
April 29, 2021 12:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഹൈദരാബാദിന്റെ സെഞ്ചുറി കൂട്ടുകെട്ടിന് മറുമരുന്ന് തീര്‍ത്ത് ഗെയ്ക്വാദ്- ഡുപ്ലെസി സഖ്യം; ചെന്നൈക്ക് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം; പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്



