IPL 2021 | പഞ്ചാബിനെ എറിഞ്ഞു വീഴ്ത്തി ദീപക് ചഹര്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് 107 റണ്‍സ് വിജയലക്ഷ്യം

Last Updated:

നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് ടോപ് ഓര്‍ഡര്‍ വിക്കറ്റുകളാണ് ദീപക് ചഹാര്‍ നേടിയത്

പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 107 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിനു വിപരീതമായ രീതിയിലായിരുന്നു ചെന്നൈ ബൗളര്‍മാരുടെ പ്രകടനം. റണ്‍സ് വഴങ്ങുന്നതില്‍ ബൗളര്‍മാരെല്ലാം പിശുക്ക് കാണിക്കുകയായിരുന്നു.
ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ ദീപക് ചഹറിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനമാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് ടോപ് ഓര്‍ഡര്‍ വിക്കറ്റുകളാണ് താരം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പവര്‍പ്ലേയില്‍ തന്നെ വമ്പനടിക്കാരെല്ലാം കൂടാരം കയറി. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സാണ് പഞ്ചാബിന് നേടാനായത്. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാലിനെയും കെ എല്‍ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ ചഹര്‍ മായങ്കിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. അനാവശ്യ സിംഗിളിന് ശ്രമിച്ച രാഹുലിനെ കിടിലന്‍ ത്രോയിലൂടെ ജഡേജയാണ് പുറത്താക്കിയത്.
advertisement
പിന്നീട് ക്രീസിലെത്തിയ തമിഴ്‌നാട് താരം ഷാരൂഖ് ഖാനും, ജൈ റിച്ചാര്‍ഡ്‌സനും ടീമിനെ കര കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 13 ആം ഓവറിലൂടെ മൊയീന്‍ അലി റിച്ചാര്‍ഡ്‌സന്റെ കുറ്റി തെറിപ്പിച്ചു. ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിനെ വലിയ നാണക്കേടില്‍ നിന്നും ഒഴിവാക്കിയത്. 36 പന്തുകളില്‍ നിന്നും നാല് ഫോറുകളും രണ്ട് സിക്‌സറും സഹിതം 47 റണ്‍സാണ് താരം നേടിയത്. സാം കറന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ജഡേജയുടെ ക്യാച്ചിലൂടെയാണ് ഷാരൂഖ് പുറത്തായത്.
advertisement
ചെന്നൈക്ക് വേണ്ടി സാം കറന്‍, മൊയീന്‍ അലി, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്. ഈ മത്സരത്തിലൂടെ ധോണി ഐ പി എല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി. സി എസ് കെയ്ക്കും ധോണിക്കും ഇത് വലിയ നേട്ടമാണ്. മൂന്ന് തവണ ധോണിക്ക് കീഴില്‍ സി എസ് കെ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ 24 മത്സരങ്ങളില്‍ ചെന്നൈയെ ധോണി നയിച്ചതും ചേര്‍ത്താണ് 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | പഞ്ചാബിനെ എറിഞ്ഞു വീഴ്ത്തി ദീപക് ചഹര്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് 107 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement