IPL 2021 | ടോസ് നേടി ധോണി; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കളിച്ച നാല് മത്സരവും ജയിച്ച് ബാംഗ്ലൂര്‍ എത്തുമ്പോള്‍ നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് ചെന്നൈയുടെ അക്കൗണ്ടില്‍ ഉള്ളത്. ഇന്ന് ചെന്നൈ ജയിച്ചാല്‍ മികച്ച റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒന്നാം സ്ഥാനം നേടാം
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ധോണി - കോഹ്ലി പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്.
ഏവരെയും അമ്പരപ്പിക്കുന്ന മാറ്റവുമായാണ് ധോണിയുടെ ചെന്നൈ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ അപാര ഫോമില്‍ കളിക്കുന്ന മോയിന്‍ അലിക്ക് പകരം വെറ്ററന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ അവസാന ഇലവനില്‍ ഇടം പിടിച്ചു. ലുങ്കി എങ്കിടിക്ക് പകരമായി ഡ്വെയ്ന്‍ ബ്രാവോ വരുന്നതാണ് മറ്റൊരു മാറ്റം. ചെന്നൈക്കായി ഓള്‍ റൗണ്ട് മികവ് കാഴ്ചവെക്കുന്ന മോയിന്‍ അലിയെ പുറത്തിരുത്തിയ തീരുമാനം ചെന്നൈക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം. മറുവശത്ത്, കോഹ്ലിയുടെ കീഴില്‍ ഇറങ്ങുന്ന ബാംഗ്ലൂര്‍ നിരയിലും രണ്ട് മാറ്റങ്ങളാണ് ഉള്ളത്. കെയ്ന്‍ റിച്ചാര്‍സനും ഷഹബാസ് അഹമ്മദും ടീമില്‍ ഇടം നേടിയിട്ടില്ല പകരം ഡാന്‍ ക്രിസ്റ്റ്യന്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ കളിക്കും.
advertisement
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കും. കളിച്ച നാല് മത്സരവും ജയിച്ച് ബാംഗ്ലൂര്‍ എത്തുമ്പോള്‍ നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് ചെന്നൈയുടെ അക്കൗണ്ടില്‍ ഉള്ളത്. ഇന്ന് ചെന്നൈ ജയിച്ചാല്‍ മികച്ച റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒന്നാം സ്ഥാനം നേടാം. മറിച്ച് ബാംഗ്ലൂരാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തെ മേധാവിത്വം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനാവും. ടൂര്‍ണമെന്റില്‍ ഇത് വരെ ഒരു മത്സരവും തോല്‍ക്കാത്ത ടീം ബാംഗ്ലൂര്‍ മാത്രമാണ്. ആദ്യ കിരീടം ലക്ഷ്യമിടുന്ന അവര്‍ക്ക് അനുയോജ്യമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ധോണിയുടെ ടീമിനെതിരെ ജയിക്കാനായാല്‍ അത് കോഹ്ലിക്കും കൂട്ടര്‍ക്കും കിരീടക്കുതിപ്പിലേക്ക് ഉള്ള വലിയ ഊര്‍ജം തന്നെയാവും ലഭിക്കുക.
advertisement
ഇരുടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ ചെന്നെ ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 26 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 തവണയും ധോണിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബാംഗ്ലൂര്‍ വീണിട്ടുണ്ട്. ഒമ്പത് തവണ മാത്രമാണ് ബാംഗ്ലൂരിന് ജയിക്കാനായത്. നിലവിലെ ഫോമില്‍ ഇരു ടീമിനും തുല്യ സാധ്യതയാണ്. എന്നാല്‍, നിലവിലെ പ്രകടനം അനുസരിച്ച് ബാംഗ്ലൂരിന് മുന്നില്‍ മുമ്പത്തെ കണക്കുകള്‍ നിഷ്പ്രഭമായി പോകുമെന്നുറപ്പ്. കോഹ് ലി - ദേവ്ദത്ത് ഓപ്പണിങ്ങ് കൂട്ടുകെട്ടും ഇപ്പോള്‍ ഉഷാറിലാണ്. മധ്യനിരയിലെ മാക്‌സി - എ ബി ഡി സാന്നിധ്യവും ടീമിന് കൂടുതല്‍ കരുത്തേകുന്നു.
Location :
First Published :
April 25, 2021 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടി ധോണി; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍



