IPL 2021 | ടോസ് നേടിയ ചെന്നൈ ടീം പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു; ഇരു ടീമിലും മാറ്റങ്ങള്‍ ഇല്ല

Last Updated:

24 മത്സരങ്ങളില്‍ ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 തവണ വിജയം നേടിയത് സി എസ് കെയാണ്

പഞ്ചാബിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഈ കളിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ടാം മത്സരത്തിനായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലറങ്ങുന്ന എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആഗ്രഹിക്കാനില്ല. ഐ പി എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ധോണിയുടെ മഞ്ഞപ്പടയ്ക്ക് എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, ദീപക് ഹൂഡ, നികോളാസ് പുരാന്‍ എന്നീ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെയാണ് പഞ്ചാബ് അണിനിരത്തുന്നത്.
24 മത്സരങ്ങളില്‍ ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 തവണ വിജയം നേടിയത് സി എസ് കെയാണ്. 9 തവണ മാത്രമാണ് പഞ്ചാബിന് വിജയം നേടാനായത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടിയിട്ടും ധോണിക്ക് തന്റെ ശിഷ്യനും കൂട്ടര്‍ക്കും മുന്നില്‍ അടിയറവ് പറയേണ്ടി വന്നിരുന്നു. 189 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം ഡല്‍ഹിയുടെ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസം മറികടക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ നന്നേ പരാജയമായിരുന്ന ധോണി ഇത്തവണ ആദ്യ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഡല്‍ഹിക്കെതിരെ അതിവേഗ പേസര്‍മാരില്ലാത്തത് വലിയ സി എസ് കെയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ 'ചിന്നത്തല' റെയ്‌ന ഗംഭീര അര്‍ദ്ധ സെഞ്ച്വറിയും മത്സരത്തില്‍ നേടിയിരുന്നു.
advertisement
ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ആയിരിക്കും പഞ്ചാബ് ശ്രമിക്കുക. ആദ്യ മത്സരത്തില്‍ രാജാസ്ഥനെതിരെ സഞ്ജുവിന്റെ കയ്യില്‍ നിന്നും പഞ്ചാബ് അവസാന പന്തില്‍ തട്ടിപ്പറിച്ചെടുക്കുകയാണ് ചെയ്തത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ മികവില്‍ വിജയത്തിന് വെറും നാല് റണ്‍സ് അകലെയാണ് വീണത്.
പഞ്ചാബ് കിങ്സ്- കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ഷാരൂഖ് ഖാന്‍, മെരിടെത് , ജെ റിച്ചാര്‍ഡ്സണ്‍, മുരുഗന്‍ അശ്വിന്‍, ആര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി
advertisement
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്- എം എസ് ധോണി, റുതുരാജ് ഗെയ്ക്വാട്, ഫാഫ് ഡു പ്ലെസിസ്, അമ്ബാട്ടി റായിഡു, സുരേഷ് റെയ്‌ന, മൊയീന്‍ അലി, സാം കറണ്‍, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍, ദീപക് ചഹാര്‍
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ ചെന്നൈ ടീം പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു; ഇരു ടീമിലും മാറ്റങ്ങള്‍ ഇല്ല
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement