IPL 2021 | ടോസ് നേടിയ ഡല്‍ഹി ടീം പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു; ഇരു ടീമിലും മാറ്റങ്ങള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇരു ടീമും അവസാന മത്സരം തോറ്റതിനാല്‍ ഇന്ന് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്
പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ടീം ബൗളിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടോം കറന് പകരം സ്റ്റീവ് സ്മിത്ത് ഡല്‍ഹി ടീമിലെ തന്റെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നു. അജിന്‍ക്യ രഹാനേക്ക് പകരം ലുക്മാന്‍ മേറിവാലയും ഇന്ന് ഡല്‍ഹിക്ക് വേണ്ടി ഇറങ്ങുന്നു. പഞ്ചാബ് ടീമില്‍ മുരുഗന്‍ അശ്വിന് പകരം ജലജ് സക്‌സേനയും ടീമിലെത്തിയിട്ടുണ്ട്.
ഇത്തവണത്തെ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം സ്വന്തമാക്കിയ സ്മിത്ത് ആദ്യമായാണ് ഈ സീസണില്‍ ഇറങ്ങുന്നത്. ഇരു ടീമുകളുടെയും മുംബൈയിലെ അവസാന മത്സരമാണ് ഇന്നത്തേത്.
ഇരു ടീമും അവസാന മത്സരം തോറ്റതിനാല്‍ ഇന്ന് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. ചെന്നൈക്കെതിരായ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ പഞ്ചാബ് ആ തോല്‍വി ഉണ്ടാക്കിയ മുറിവുകള്‍ മായ്ക്കാനായാണ് ഇറങ്ങുന്നത്. മറുവശത്ത്, ജയം ഉറപ്പിച്ച മത്സരത്തില്‍ രാജസ്ഥാന് മുന്നില്‍ തോല്‍വി സമ്മതിച്ചാണ് പന്തിന്റെ ഡല്‍ഹി ഇറങ്ങുന്നത്. ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള കുതിപ്പിന് ജയം അനിവാര്യമാണ്. വിക്കറ്റ് കീപ്പര്‍മാരായ കെ എല്‍ രാഹുലും- റിഷഭ് പന്തും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ആര്‍ക്കെന്ന് കണ്ടറിയാം.
advertisement
ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങിസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു. പഞ്ചാബ് കിങ്സ് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ആറ് വിക്കറ്റിനും തോറ്റു.
പഞ്ചാബ് ടീം - കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ജലജ് സക്‌സേന, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ജൈ റിച്ചാര്‍ഡ്സന്‍, ഷാരൂഖ് ഖാന്‍, റിലെ മെറെഡിത്ത്
advertisement
ഡല്‍ഹി ടീം- പൃഥ്വി ഷാ, ശിഖാര്‍ ധവാന്‍, ലുക്മാന്‍ മേറിവാല, റിഷഭ് പന്ത്(ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത്, ലളിത് യാദവ്, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആവേശ് ഖാന്‍, ക്രിസ് വോക്‌സ്
Location :
First Published :
April 18, 2021 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ ഡല്‍ഹി ടീം പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു; ഇരു ടീമിലും മാറ്റങ്ങള്‍


