IPL 2021 | ക്യാപ്റ്റന്‍മാരായി നാല് വിക്കറ്റ് കീപ്പര്‍മാര്‍, അതും ഇന്ത്യക്കാര്‍, ഐപിഎല്‍ ചരിത്രത്തിലാദ്യം
- Published by:Jayesh Krishnan
Last Updated:
ഈ സീസണിലെ മറ്റൊരു കൗതുകരമായ കാര്യം എട്ട് ടീമുകളില്‍ നാല് ടീമിനെയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ് എന്നതാണ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഹാട്രിക് കിരീടം ലക്ഷ്യം വക്കുന്ന മുംബൈ ഇന്ത്യന്‍സിനെ തടയുകയാവും മറ്റ് ഏഴ് ടീമുകളുടെയും പ്രധാന ലക്ഷ്യം. ഈ സീസണിലെ മറ്റൊരു കൗതുകരമായ കാര്യം എട്ട് ടീമുകളില്‍ നാല് ടീമിനെയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ് എന്നതാണ്. ഇവര്‍ നാലുപേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇത്തവണ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരാവുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
1. എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)
ചെന്നൈയുടെ നായകസ്ഥാനത്ത് ഇത്തവണയും എംഎസ് ധോണിയാണ്. ചെന്നൈ ടീമിന് മൂന്ന് ഐപിഎല്‍ കിരീടം സമ്മാനിച്ച ധോണി ടീമിന്റെ വിക്കറ്റ് കീപ്പറുമാണ്. 200 ഐപിഎല്‍ മത്സരങ്ങളില്‍ 188 മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ സാധിച്ച ധോണി 110 മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. 58.82 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കാരണം ഐപിഎല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണി തന്റെ ടീമിനെ ഈ വര്‍ഷത്തെ ചാമ്പ്യന്മാര്‍ ആക്കാന്‍ ലക്ഷ്യം വച്ച് തന്നെയാവും ഇറങ്ങുക.
advertisement
2. കെ എല്‍ രാഹുല്‍ (പഞ്ചാബ് കിങ്സ്)
കഴിഞ്ഞ സീസണിലാണ് കെഎല്‍ രാഹുലിനെ പഞ്ചാബ് കിങ്സ് ക്യാപ്റ്റനാക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറായ രാഹുലിന് ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ത്തന്നെ ഓറഞ്ച് ക്യാപ് നേടാനായെങ്കിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ല. 12 മത്സരത്തില്‍ 5 ജയവും 7 തോല്‍വിയുമാണ് പഞ്ചാബ് വഴങ്ങിയത്. ഇത്തവണയും രാഹുലിനെ ക്യാപ്റ്റനാക്കിയാണ് പഞ്ചാബ് തന്ത്രം മെനയുന്നത്. കഴിഞ്ഞ സീസണില്‍ പോരായ്മകള്‍ എല്ലാം ലേലത്തിലൂടെ പരിഹരിച്ച് മികച്ച ടീമുമായാണ് പഞ്ചാബ് ഇത്തവണ ടൂര്‍ണമെന്റിന് എത്തുന്നത്.
advertisement
3. ഋഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്)
ആദ്യമായി ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയാണ് ഋഷഭ് പന്ത്. വിക്കറ്റ് കീപ്പറായ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നയിക്കുന്നത്. പരുക്കേറ്റ ശ്രേയസ് അയ്യറിന് സീസണ്‍ നഷ്ടമായതോടെയാണ് പകരം 23കാരനായ പന്തിന് ഡല്‍ഹി ക്യാപ്റ്റനാവാന്‍ അവസരം ഒരുങ്ങിയത്. ഐപിഎല്ലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്ത് ഇക്കുറി കിരീടത്തിലേക്ക് നയിക്കുമോയെന്ന് കണ്ടറിയണം.
4. സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)
advertisement
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായെത്തുന്നത് മലയാളി താരം സഞ്ജു സാംസണാണ്. രാജസ്ഥാന്റെ വിക്കറ്റ് കീപ്പറായ സഞ്ജുവിനെ ഈ സീസണിലാണ് രാജസ്ഥാന്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഈ സീസണിലേക്കുള്ള ടീമില്‍ നിലനിര്‍ത്തിയില്ല . ഇതിന് പിന്നാലെയാണ് സഞ്ജുവിനെ പുതിയ നായകനാക്കിയത്. നേരത്തെ കേരളത്തെ ആഭ്യന്തര മത്സരങ്ങളില്‍ നയിച്ച പരിചയസമ്പത്ത് മാത്രമാണ് സഞ്ജുവിനുള്ളത്. ഒരിക്കല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെയും നയിച്ചിട്ടുണ്ട്.
Location :
First Published :
April 07, 2021 11:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ക്യാപ്റ്റന്‍മാരായി നാല് വിക്കറ്റ് കീപ്പര്‍മാര്‍, അതും ഇന്ത്യക്കാര്‍, ഐപിഎല്‍ ചരിത്രത്തിലാദ്യം


