IPL 2020 KKR vs DC| ശ്രേയാസ് മുന്നിൽ നിന്ന് നയിച്ചു; കൊൽക്കത്തയെ 18 റൺസിന് പരാജയപ്പെടുത്തി ഡൽഹി
- Published by:Gowthamy GG
- news18-malayalam
Last Updated:
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
ഷാർജ: ഐപിഎല്ലിൽ ഇന്നു നടന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡൽഹി ക്യാപിറ്റൽസ് 18 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 229 റൺസ് വിജയ ലക്ഷ്യവിമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഡൽഹി മുന്നോട്ടുവെച്ച ലക്ഷ്യം മറികടക്കാനായില്ല. കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
229 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടിൽ കൊൽക്കത്തയുടെ സ്കോർ ഉയർന്നു. സ്‌കോര്‍ബോര്‍ഡ് എട്ടുറണ്‍സിലെത്തിയപ്പോള്‍ സുനില്‍ നരെയ്‌ന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന നിതീഷ് റാണയും ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ട് സ്കോർ ഉയർത്തുകയായിരുന്നു. 22 പന്തില്‍ നിന്നും 28 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെയാണ് മിശ്ര പുറത്താക്കിയതോടെ കളി ഡൽഹിക്ക് അനുകൂലമായി.
പിന്നാലെയെത്തിയ റസ്സല്‍ സ്കോർ പിടിച്ചു നിർത്താൻ ശ്രമം നടത്തിയെങ്കിലും റബാദ പുറത്താക്കി. ഒരറ്റത്ത് നിതീഷ് റാണ പിടിച്ചു. 35 പന്തില്‍ നിന്നും 58 റണ്‍സെടുത്ത റാണയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെയും ഹര്‍ഷല്‍ മടക്കി. പ്രതിരോധത്തിലായ കൊൽക്കത്തയ്ക്ക് വിജയ പ്രതീക്ഷ നൽകുന്നതായിരുന്നു
advertisement
ഒയിന്‍ മോര്‍ഗന്റെയും രാഹുല്‍ ത്രിപാഠിയുടെയും പ്രകടനം.എന്നാല്‍ അവസാനഓവറുകളില്‍ ഇരുവരുടെയും വിക്കറ്റുകള്‍ വീണതോടെ ആ പ്രതീക്ഷ അസ്തമിച്ചു.
മോർഗൻ -ത്രിപാഠി എഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 78 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 18 ബോളില്‍ നിന്നും 44 റണ്‍സ് നേടി മോര്‍ഗനും 16 പന്തുകളില്‍ നിന്നും 36 റണ്‍സ് നേടി ത്രിപാഠിയും പുറത്തായി. റബാദയുടെ ഓവറില്‍ മോര്‍ഗന്‍ ഹാട്രിക്ക് സിക്‌സ് നേടി.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ഹെ മൂന്നു വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റും റബാദ, സ്‌റ്റോയിനിസ്, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
advertisement
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. നായകൻ ശ്രേയാസ് അയ്യറുടെ മികവിലാണ് ഡൽഹി ഉയർന്ന സ്കോർ നേടിയത്. 38 ബോളിൽ 88 റൺസ് നേടി ശ്രേയാസ് പുറത്താകാതെ നിന്നു. ഐപിഎൽ 13ാം സീസണിലെ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് ശ്രേയാസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
advertisement
41 പന്തുകളില്‍ നിന്നും 66 റണ്‍സ് നേടിയ പൃഥ്വി ഷായും 17 പന്തിൽ 38 റൺസെടുത്ത ഋഷഭ് പന്തും ശ്രേയാസിന് മികച്ച പിന്തുണ നൽകി ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഓപ്പണര്‍മാരായ പൃഥി ഷായും ധവാനും ചേര്‍ന്ന് മികച്ച തുടക്കം ഡൽഹിക്ക് നൽകി. സ്കോർ 56ൽ നിൽക്കെയാണ് ഡൽഹിക്ക് ശിഖർ ധവന്റെ വിക്കറ്റ് നഷ്ടമായത്. ധവാൻ 26 റൺസാണ് നേടിയത്. തുടർന്നെത്തിയ ശ്രേയാസ് അയ്യരും പൃഥ്വി ഷായും ഡൽഹിയുടെ സ്കോർ ഉയർത്തി. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
advertisement
ഷാ പുറത്തായതോടെയാണ് പന്ത് എത്തിയത്. പന്തും അയ്യരും ചേര്‍ന്ന് ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്കോർ 200 കടന്നു. പന്തിനെ റസൽ പുറത്താക്കി. പിന്നാലെയെത്തിയ മാർക്കസ് സ്റ്റോയ്നിസ് (1) വന്നപാടെ മടങ്ങി. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മെയർ ഒരു സിക്സ് ഉൾപ്പെടെ 7 റൺസെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍ രണ്ടുവിക്കറ്റുകള്‍ നേടി. വരുണ്‍ ചക്രവര്‍ത്തി, കംലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Location :
First Published :
October 04, 2020 12:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 KKR vs DC| ശ്രേയാസ് മുന്നിൽ നിന്ന് നയിച്ചു; കൊൽക്കത്തയെ 18 റൺസിന് പരാജയപ്പെടുത്തി ഡൽഹി