IPL 2021 | ഋതുരാജിനെ ചെന്നൈ കൈവിട്ടില്ല, തകർപ്പൻ ഇന്നിംഗ്സുമായി തിരിച്ചുവന്ന് താരം

Last Updated:

ചെന്നൈയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ടീം ആയിരുന്നെങ്കില്‍ ഉറപ്പായും ഋതുരാജ് നാലാം മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു. എന്നാല്‍ ഋതുരാജിന് വീണ്ടുമൊരു അവസരം കൂടി നൽകാൻ ചെന്നൈ തീരുമാനിക്കുകയായിരുന്നു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുല്യം ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം. എത്ര മോശം പ്രകടനം നടത്തിയാലും തങ്ങളുടെ താരങ്ങള്‍ക്കു ചെന്നൈ നല്‍കുന്ന പിന്തുണ വേറെ ഒരു ടീമിനും അവകാശപ്പെടാൻ പറ്റാത്തതാണ്. ചെന്നൈ ടീം നൽകുന്ന ഈ പിന്തുണ തന്നെയാണ് അവരുടെ താരങ്ങൾക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിനുള്ള ഊര്‍ജവും അവർക്ക് ലഭിക്കുന്നത്. ടീം നല്‍കുന്ന ഈ വിശ്വാസത്തിന് നന്ദി സൂചകമായി താരങ്ങള്‍ തങ്ങളുടെ പ്രകടനത്തിലൂടെ തിരികെ നല്‍കാറുമുണ്ട്. ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തീര്‍ത്തും നിറംമങ്ങിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദാണ് ഇതില്‍ അവസാനത്തെ ഉദാഹരണം.
ചെന്നൈയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ടീം ആയിരുന്നെങ്കില്‍ ഉറപ്പായും ഋതുരാജ് നാലാം മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു. എന്നാല്‍ ഋതുരാജിന് വീണ്ടുമൊരു അവസരം കൂടി നൽകാൻ ചെന്നൈ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പിഴച്ചില്ല എന്ന് തെളിയിക്കുന്നതായിരുന്നുതാരത്തിൻ്റെ പ്രകടനം. കളിയിൽ തകര്‍പ്പന്‍ അർധസെഞ്ചുറിയുമായി താരം ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.
ആരാധകരെ ആവേശത്തിലാഴ്ത്തിയ ഇന്നിങ്‌സായിരുന്നു ഋതു കാഴ്ചവച്ചത്. കഴിഞ്ഞ സീസണിലെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും തുടർച്ചയായി അർധസെഞ്ചുറി നേടി അദ്ദേഹം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്നു നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങിയതു പോലെയായിരുന്നു ഈ മല്‍സരത്തില്‍ ഋതുരാജിന്റെ ബാറ്റിങ്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ടൈമിങ് പിഴച്ച് റണ്ണെടുക്കാന്‍ പാടുപെട്ട ഋതുരാജിനെയായിരുന്നു കണ്ടതെങ്കില്‍ ഈ കളിയില്‍ തീർത്തും പുതിയൊരു ആളായാണ് താരം ബാറ്റ് വീശിയത്. മികച്ച കവര്‍ഡ്രൈവുകളും പുള്‍ ഷോട്ടുകളുമെല്ലാം കളിച്ച അദ്ദേഹം കൊൽക്കത്ത ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഒരു പഴുതും അനുവദിച്ചതുമില്ല. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ രാജസ്ഥാനെതിരെ 13 പന്തില്‍ 10, പഞ്ചാബിനെതിരെ 16 പന്തിൽ അഞ്ച്, ഡല്‍ഹിക്കെതിരെ എട്ടു പന്തിൽ അഞ്ച് എന്നിങ്ങനെയായിരുന്നു ഋതുരാജിന്റെ പ്രകടനം. പക്ഷെ ഇന്നലത്തെ മത്സരത്തിൽ തകർത്ത് മുന്നേറിയ താരം 42 പന്തിൽ 62 റൺസാണ് നേടിയത്. ഋതുരാജ് കൂടി ഫോമിലായതോടെ ചെന്നൈക്ക് ഓപ്പണിങ്ങിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് കൂടി പരിഹാരമായി. ചെന്നൈക്കായി ആദ്യ വിക്കറ്റിൽ ഇറങ്ങിയ ഋതുരാജും ഡുപ്ലെസിയും കൂടി ചേർന്ന് 115 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ചെന്നൈ കളിയിൽ കൂറ്റൻ സ്കോർ നേടിയതും ഇരുവരുടെയും തകർപ്പൻ പ്രകടനത്തിൻ്റെ ബലത്തിലായിരുന്നു.
advertisement
നേരത്തെ, മൂന്നു മത്സരങ്ങളിലും തുടര്‍ ച്ചയായി പരാജയപ്പെട്ട ഋതുരാജിന് ചെന്നൈ ഇനിയും അവസരം നല്‍കുമെന്ന് രാജസ്ഥാന്‍ റോയല്‍ സിനെതിരെയുള്ള മല്‍സരത്തിനു ശേഷം കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു. കോച്ചിന്റെ തീരുമാനം തെറ്റിയില്ല എന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു ഋതുരാജ് കാഴ്ചവച്ചത്.
'തൊട്ടുമുമ്പത്തെ മൂന്നു ഇന്നിങ്‌സുകളിലും ഏറെക്കുറെ സമാനമായ രീതിയിലായിരുന്നു അദ്ദേഹം പുറത്തായത്. എന്നാല്‍ കൊൽക്കത്തക്കെതിരെ പഴുതുകളടച്ച ഇന്നിങ്‌സായിരുന്നു താരത്തിന്റേത്.
advertisement
അവസരം കാത്ത് ടീം ബെഞ്ചിൽ റോബിന്‍ ഉത്തപ്പയുണ്ട്. ഋതുരാജിന് കുറച്ചു സമയം കൂടിയേയുള്ളൂ. നിങ്ങള്‍ക്കു ഞങ്ങളുടെ ഫിലോസഫി അറിയാവുന്നതാണ്, ഞങ്ങള്‍ ഞങ്ങളുടെ താരങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നല്‍കും. ഋതുരാജിനെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരും.' ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു.
യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലായിരുന്നു ഋതുരാജ് ചെന്നൈക്ക് വേണ്ടി അരങ്ങേറിയത്. തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിറംമങ്ങിയ താരം ടീമില്‍ നിന്നും പുറത്തായി. ടൂർണമെൻ്റിലെ അവസാന പകുതിയിലെ മല്‍സരങ്ങളില്‍ ഋതുരാജിനെ ചെന്നൈ വീണ്ടും ടീമിൽ ഇടംകൊടുത്തു. ഇത്തവണ അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഹാട്രിക് അർധസെഞ്ചുറികളുമായി ഋതുരാജ് ടീമില്‍ തൻ്റെ സ്ഥാനമുറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു അർധസെഞ്ചുറികളുമായി 51 റൺസ് ശരാശരിയില്‍ 204 റൺസാണ് അദ്ദേഹം നേടിയത്. ഈ പ്രകടനം കണ്ടുകൊണ്ടാണ് ഈ സീസണിലും ഋതുരാജിനെ ചെന്നൈ തങ്ങളുടെ ടീമില്‍ നിലനിര്‍ത്താന്‍ കാരണമായത്.
advertisement
മൂന്നു കോടി രൂപ ചെലവഴിച്ച് പുതുതായി ടീമിലേക്കു കൊണ്ടു വന്ന ഉത്തപ്പയെ പുറത്തിരുത്തിയാണ് ഋതുരാജിന് ചെന്നൈ ഓപ്പണിങ് റോള്‍ നല്‍കിയത്. മികച്ച പ്രകടനത്തിലൂടെ തൻ്റെ ടീമിന് തന്നിലുള്ള വിശ്വാസം കാത്ത് തിരിച്ച് വന്നിരിക്കുകയാണ് താരം.
Summary- Rithuraj pays off his gratitude to CSK for keeping faith in him
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഋതുരാജിനെ ചെന്നൈ കൈവിട്ടില്ല, തകർപ്പൻ ഇന്നിംഗ്സുമായി തിരിച്ചുവന്ന് താരം
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement