IPL 2021 | 'ഇഷാൻ കിഷനെ മൂന്നാമതിറക്കാൻ പാടില്ലായിരുന്നു', മുംബൈയുടെ പിഴവ് ചൂണ്ടിക്കട്ടി സെവാഗ്

Last Updated:

കഴിഞ്ഞ നാല് കളിയില്‍ റണ്‍സ് കണ്ടെത്താതിരുന്ന കളിക്കാരനെയാണ് നിങ്ങള്‍ മൂന്നാമത് ഇറക്കിയത്. റണ്‍സ് കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ 2-3 വിക്കറ്റ് പെട്ടെന്ന് വീണ് കഴിയുമ്പോള്‍ ഫോമില്‍ വരുന്ന ബാറ്റ്‌സ്മാനെ അത് സമ്മര്‍ദത്തിലാക്കും, സെവാഗ് ചൂണ്ടിക്കാണിച്ചു

ഐ പി എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ട് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് പഞ്ചാബ് ടീം. തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരുന്ന പഞ്ചാബിന്റെ ബൗളിങ് നിര മുംബൈക്കെതിരേ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് വിജയത്തിന് പ്രധാന കാരണം. സെൻസിബിൾ ഇന്നിങ്സ് കാഴ്ചവെച്ചുകൊണ്ട് പഞ്ചാബ് ടോപ് ഓർഡർ ബാറ്റ്സ്മാന്മാർ കളി കയ്യിലെടുക്കുകയായിരുന്നു.
സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയതോടെ മുംബൈ കടുത്ത പ്രതിസന്ധിയിലാണ്. ചെന്നൈയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് മുംബൈ നേടിയത്. പഞ്ചാബ് കിങ്ങ്സിനെതിരായ തോല്‍വിക്ക് കാരണം ബാറ്റിംഗാണെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയിരുന്നു. മികച്ച രീതിയില്‍ തന്നെ കളിച്ചിട്ടും, അവസാന ഓവറുകളില്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്നും രോഹിത് വ്യക്തമാക്കി. തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈയെ വിമര്‍ശിച്ച്‌ വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരി ക്കുകയാണ് . മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാതിരുന്നത് മുംബൈക്ക് വലിയ തിരിച്ചടിയായെന്നാണ് സെവാഗ് പറയുന്നത്.
advertisement
Also Read- IPL 2021 | രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; ജോഫ്ര ആർച്ചർ മടങ്ങിയെത്തില്ല
'സൂര്യകുമാർ ഇപ്പോൾ നല്ല ഫോമിലാണ്. നേരത്തെ അര്‍ധ ശതകം നേടിയിരുന്നു. മാത്രമല്ല, പവര്‍പ്ലേ കൂടുതല്‍ പ്രയോജനപ്പെടുത്തി കളിക്കാനും സൂര്യകുമാറിന് സാധിക്കും. നേരത്തെ വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ നല്ല അവസരങ്ങള്‍ മൂന്നാം സ്ഥാനത്ത് ഇറക്കുന്നതിലൂടെ സൂര്യക്ക് ലഭിച്ചേനെ'- സെവാഗ് പറഞ്ഞു. 'കഴിഞ്ഞ നാല് കളിയില്‍ റണ്‍സ് കണ്ടെത്താതിരുന്ന കളിക്കാരനെയാണ് നിങ്ങള്‍ മൂന്നാമത് ഇറക്കിയത്. റണ്‍സ് കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ 2-3 വിക്കറ്റ് പെട്ടെന്ന് വീണ് കഴിയുമ്പോള്‍ ഫോമില്‍ വരുന്ന ബാറ്റ്‌സ്മാനെ അത് സമ്മര്‍ദത്തിലാക്കും, സെവാഗ് ചൂണ്ടിക്കാണിച്ചു. 15-16 ഓവര്‍ വരെ രോഹിത്തും സൂര്യയും ബാറ്റ് ചെയ്തു എന്നത് മാത്രമാണ് ഇവിടെ നല്ലതായി എടുത്ത് പറയാനുള്ളത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തങ്ങളുടെ ബിഗ് ഹിറ്റര്‍മാര്‍ ഭയമില്ലാതെ കളിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത് സംഭവിച്ചില്ല'- സെവാഗ് കൂട്ടിച്ചേർത്തു.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വിക്കറ്റുകൾ കൈവശമുണ്ടായിരുന്നെങ്കിലും പെട്ടെന്ന് സ്കോർ ചെയ്യാൻ കഴിയുന്നില്ലായിരുന്നു. പവർ പ്ലേയിൽ സ്കോർ ഉയരാത്തത് ടീമിനെ ശെരിക്കും ബാധിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ ഹാട്രിക് കിരീട മോഹത്തിന് തിരിച്ചടി നല്‍കുന്നതാണ് നിലവിലെ പ്രകടനം. അഞ്ച് തവണ കിരീടം ചൂടിയിട്ടുള്ള മുംബൈ നിര ഈ സീസണില്‍ അഞ്ച് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് മത്സരം തോറ്റിരിക്കുന്നു. മുംബൈയുടെ താരപ്രതിഭയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം പ്രതിഭാശാലികളുടെ വലിയ നിര തന്നെ മുംബൈയിലുണ്ട്. പക്ഷെ അവരുടെ ഫോം ഔട്ടാണ് പ്രശ്‌നം. ഒരു മത്സരത്തില്‍ ഫോമായിക്കിട്ടിയാല്‍ പിന്നീട് മുംബൈ പഴയ പ്രതാപത്തിലേക്ക് വളരെ വേഗത്തിലെത്തുമെന്ന് നിസംശയം പറയാം.
advertisement
News summary: Virender Sehwag slams Mumbai Indians move of playing Ishan Kishan at No 3 over Suryakumar Yadav after loss against Punjab Kings.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'ഇഷാൻ കിഷനെ മൂന്നാമതിറക്കാൻ പാടില്ലായിരുന്നു', മുംബൈയുടെ പിഴവ് ചൂണ്ടിക്കട്ടി സെവാഗ്
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement