ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ പ്ലേഓഫ് മത്സരമായ ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച സ്കോർ നേടിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഡൽഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത് അവരുടെ ഓപ്പണറായ പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു. മല്‍സരത്തില്‍ 60 റൺസ് നേടിയ താരം ഡൽഹി ഇന്നിങ്സിലെ ടോപ് സ്‌കോറർ ആയിരുന്നു. 34 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതമാണ് താരം 60 റൺസ് അടിച്ചെടുത്തത്. ഈ അർധസെഞ്ചുറി പ്രകടനം ഷായ്ക്ക് വമ്പൻ നേട്ടം കൂടിയാണ് സമ്മാനിച്ചത്.
ചെന്നൈക്കെതിരെ അർധസെഞ്ചുറി നേടിയതോടെ ഐപിഎൽ ചരിത്രത്തിൽ പ്ലേഓഫില്‍ ഡൽഹിക്ക് വേണ്ടി ഒന്നിലധികം അർധസെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡാണ് ഷാ സ്വന്തമാക്കിയത്. ഡൽഹി ജേഴ്സിയിൽ പ്ലേഓഫിൽ ഷായുടെ രണ്ടാമത്തെ അർധസെഞ്ചുറി പ്രകടനം ആയിരുന്നു ഇത്. ഇതുവരെ ഡൽഹിക്ക് വേണ്ടി പ്ലേഓഫിൽ ആറ് പേരാണ് അർധസെഞ്ചുറി നേടിയിട്ടുള്ളത്. ഈ പട്ടികയിലെ ഒന്നാം സ്ഥാനമാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ടീമിന്റെ ഓപ്പണറായ ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ ഋഷഭ് പന്ത്, മുന്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മുന്‍ ഡൽഹി താരങ്ങളായ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങൾ.
Also read- സൺറൈസേഴ്‌സും വാർണറും പിരിയുന്നു; ടീം വിടുകയാണെന്ന സൂചനകൾ നൽകി താരംപൃഥ്വി ഷായുടെ ഇന്നത്തെ അർധസെഞ്ചുറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐപിഎല്ലില്‍ രണ്ടാം പാദത്തില്‍ ഒരു ഡല്‍ഹി താരത്തിന്റെ ആദ്യ അർധസെഞ്ചുറി പ്രകടനം കൂടിയായിരുന്നു ഇത്. ലീഗ് ഘട്ടങ്ങളിൽ മികച്ച പ്രകടനമാണ് ഡൽഹി ടീം നടത്തിയിരുന്നതെങ്കിലും ഇതുവരെ ഒരു ഡൽഹി താരത്തിന് പോലും അർധസെഞ്ചുറി നേടാൻ കഴിഞ്ഞിരുന്നില്ല. ഈ മോശം റെക്കോർഡാണ് പൃഥ്വി ഷാ തിരുത്തിയത്. 27 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.
Also read- IPL 2021| തകർത്തടിച്ച് പന്ത്, ഷാ; ഡൽഹിക്കെതിരെ ചെന്നൈക്ക് 173 റൺസ് വിജയലക്ഷ്യംടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പൃഥ്വി ഷായുടെയും (34 പന്തുകളിൽ 60) ഋഷഭ് പന്തിന്റെയും (35 പന്തുകളിൽ 51) പൃഥ്വി ഷായുടെയും ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും (24 പന്തുകളിൽ 37) മികച്ച പ്രകടനങ്ങളുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റൺസ് പടുത്തുയർത്തുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.