• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL 2022 Auctions: ശ്രേയസ് അയ്യരെ 12.25 കോടിക്ക് വാങ്ങി നൈറ്റ് റൈഡേഴ്സ്; ക്യാപ്റ്റൻസി പ്രശ്നം പരിഹരിച്ച് കൊൽക്കത്ത ടീം

IPL 2022 Auctions: ശ്രേയസ് അയ്യരെ 12.25 കോടിക്ക് വാങ്ങി നൈറ്റ് റൈഡേഴ്സ്; ക്യാപ്റ്റൻസി പ്രശ്നം പരിഹരിച്ച് കൊൽക്കത്ത ടീം

ഈ പ്രൈസ് ടാഗോടെ, മാർക്വീ താരങ്ങൾ ഉൾപ്പെട്ട ആദ്യ സെറ്റിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി അയ്യർ മാറി

Shreyas_Iyer

Shreyas_Iyer

 • Share this:
  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) അടുത്ത സീസണിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) തങ്ങളുടെ പുതിയ നായകനെ കണ്ടെത്തിയെന്ന് ഏകദേശം ഉറപ്പായി. ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന കളിക്കാരുടെ ലേലത്തിൽ രണ്ട് തവണ ജേതാക്കളായിട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യരെ ടീമിൽ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കോഹ്‌ലി (Virat Kohli) സ്ഥാനമൊഴിഞ്ഞതോടെ ഒരു ക്യാപ്റ്റനായുള്ള അന്വേഷണത്തിലായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. അതുകൊണ്ടുതന്നെ കൊൽക്കത്തയും ബാംഗ്ലൂരും ശ്രേയസ് അയ്യർക്കായി മത്സരിച്ച് ലേലം വിളിച്ചു. ഡൽഹി ക്യാപ്റ്റനെന്ന നിലയിൽ ഇതിനോടകം ശ്രേയസ് അയ്യർ ഐപിഎല്ലിൽ മികവ് കാട്ടിയ താരമാണ്. ലേലത്തിൽ ബാംഗ്ലൂരുമായി പൊരിഞ്ഞ പോരാട്ടം തന്നെ നടത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടി രൂപ ചെലവഴിച്ച് ശ്രേയസ് അയ്യരെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു.

  ഈ പ്രൈസ് ടാഗോടെ, മാർക്വീ താരങ്ങൾ ഉൾപ്പെട്ട ആദ്യ സെറ്റിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി അയ്യർ മാറി. ടൂർണമെന്റിൽ മികച്ച ക്യാപ്റ്റൻസി റെക്കോർഡാണ് മുംബൈയിൽ നിന്നുള്ള 27 കാരനായ ശ്രേയസ് അയ്യർക്ക് മികച്ച വില നേടിക്കൊടുത്തത്. യുഎഇയിൽ നടന്ന 2020 പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലേക്ക് നയിക്കാൻ അയ്യരുടെ ക്യാപ്റ്റൻസി മികവിന് സാധിച്ചു. ഫൈനലിൽ ഡൽഹി മുംബൈയ ഇന്ത്യൻസിനോട് തോറ്റിരുന്നു. തൊട്ടടുത്ത വർഷം തോളിനേറ്റ പരിക്ക് മൂലം അയ്യർക്ക് ടൂർണമെന്റിന്റെ ആദ്യ പകുതി നഷ്ടമായി. യു.എ.ഇ.യിലേക്ക് മടങ്ങിയ അദ്ദേഹം ടീമിനെ നയിച്ചില്ല

  ഗൗതം ഗംഭീർ ക്യാമ്പ് വിട്ടത് മുതൽ ശക്തനായ ഒരു ക്യാപ്റ്റനെ കണ്ടെത്താൻ കെ കെ ആർ പാടുപെടുന്നതിനാൽ അയ്യരെ ടീമിലെത്തിച്ചത് അവരുടെ വിധി മാറ്റിമറിച്ചേക്കാം. 2018-ൽ അവർ ദിനേശ് കാർത്തിക്കിന് നേതൃത്വ ചുമതല നൽകിയെങ്കിലും ആഗ്രഹിച്ച ഫലം കൊണ്ടുവരാൻ സാധിച്ചില്ല. അടുത്ത രണ്ട് സീസണുകളിലെ അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തിലും ക്യാപ്റ്റൻസി സമ്മർദ്ദം പ്രതിഫലിച്ചു, തൽഫലമായി, 2020 ൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം പാതിവഴിയിൽ ഉപേക്ഷിച്ചു.പിന്നീട് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഇയോൻ മോർഗന് ക്യാപ്റ്റൻ സ്ഥാനം നൽകിയെങ്കിലും കെ കെ ആറിന് അനുകൂല ഫലങ്ങളൊന്നും ഉണ്ടായില്ല.

  Also Read- IPL Auction 2022 Live: ഐപിഎൽ ലേലം തുടങ്ങി; ശിഖർ ധവാനെ 8.25 കോടിക്ക് സ്വന്തമാക്കി പഞ്ചാബ്; അശ്വിൻ രാജസ്ഥാന്

  ഐ‌പി‌എൽ 2022 ന് മുമ്പ്, കെ കെ ആർ ഫ്രാഞ്ചൈസി കാർത്തിക്കിനെയും മോർഗനെയും ഒഴിവാക്കുകയും സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി, യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ എന്നിവരെ നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തു.

  പണംകിലുക്കം കൊണ്ട് ശ്രദ്ധ നേടുന്ന ടൂർണമെന്റിന്റെ 15-ാം പതിപ്പിന് മുന്നോടിയായി പുതിയ തുടക്കം ലക്ഷ്യമിട്ട്, കെ കെ ആർ അയ്യറെ അവരുടെ പാളയത്തിൽ എത്തിച്ചു. കൂടാതെ പാറ്റ് കമ്മിൻസിനെ 5.25 കോടി രൂപ നൽകി കൊൽക്കത്ത സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
  Published by:Anuraj GR
  First published: