IPL 2022 | പുതുമോടിക്കാരുടെ അങ്കം; ടോസ് ഗുജറാത്തിനൊപ്പം; ബൗളിംഗ് തിരഞ്ഞെടുത്തു
- Published by:Naveen
- news18-malayalam
Last Updated:
ഗുജറാത്തിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ എത്തുമ്പോൾ മറുവശത്ത് ലക്‌നൗവിനെ നയിക്കുന്നത് കെ എൽ രാഹുലാണ്
ഐപിഎല്ലിൽ (IPL 2022) ലക്‌നൗ സൂപ്പർ ജയന്റസിനെതിരായ (Lucknow Super Giants) മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans). ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (Hardik Pandya) ബൗളിംഗ് തിരഞ്ഞെടുത്തു. ഐപിഎല്ലിൽ ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ അരങ്ങേറ്റ മത്സരം കളിക്കാനാണ് ഒരുങ്ങുന്നത്.
ഗുജറാത്തിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ എത്തുമ്പോൾ മറുവശത്ത് ലക്‌നൗവിനെ നയിക്കുന്നത് കെ എൽ രാഹുലാണ് (K L Rahul). പുത്തൻ ടീം ആണെങ്കിലും ഐപിഎല്ലിൽ മികവ് തെളിയിച്ച ഒരുപിടി താരങ്ങൾ ഇരു ടീമുകളിലുമുണ്ട്. ഹാർദിക് പാണ്ഡ്യ ആദ്യമായി ക്യാപ്റ്റൻ വേഷത്തിലെത്തുന്ന മത്സരമെന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട് എന്നതിന് പുറമെ പരിക്ക് ഭേദമായതിന് ശേഷം താരം കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്.
ലക്നൗവിനായി കെ എൽ രാഹുലും ക്വിന്റൺ ഡീ കോക്കും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ മറുവശത്ത് ശുഭ്മൻ ഗില്ലും മാത്യൂ വെയ്‌ഡും ചേർന്നാണ് ഗുജറാത്തിന്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. രവി ബിഷ്ണോയ്, ആവേശ് ഖാൻ, ദുഷ്മന്ത ചമീര എന്നിവർ ലക്നൗവിന്റെ ബൗളിങ്ങിന് നേതൃത്വ൦ നൽകുമ്പോൾ മറുവശത്ത് റാഷിദ് ഖാൻ, മുഹമ്മദ് ഷമി, വരുൺ ആരോൺ എന്നിവർ ഗുജറാത്തിന്റെ ബൗളിംഗ് ആക്രമണം നയിക്കും.
advertisement
ബറോഡയ്ക്ക് വേണ്ടി കളിച്ചിരുന്ന കാലത്ത് തമ്മിലുടക്കിയ ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും വീണ്ടും ഒരേ ടീമിൽ കളിക്കുന്നത് കാണാനും ഈ മത്സരം സാക്ഷിയാകും. ലക്നൗവിന്റെ താരങ്ങളാണ് ഇരുവരും. ഐപിഎല്ലിൽ ആദ്യമായി പാണ്ഡ്യ സഹോദരങ്ങൾ എതിരാളികളായി വരുന്നതും ഈ മത്സരത്തിൽ കാണാം. കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു ഇരുവരും കളിച്ചിരുന്നത്
ലക്നൗ സൂപ്പർ ജയന്റ്സ്: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ്, ആവേശ് ഖാൻ
advertisement
A look at the Playing XI for #GTvLSG
Live - https://t.co/u8Y0KpnOQi #GTvLSG #TATAIPL https://t.co/IwRUSZE08H pic.twitter.com/uZfpKEI8A8
— IndianPremierLeague (@IPL) March 28, 2022
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൻ, വരുൺ ആരോൺ, മുഹമ്മദ് ഷമി.
Location :
First Published :
March 28, 2022 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | പുതുമോടിക്കാരുടെ അങ്കം; ടോസ് ഗുജറാത്തിനൊപ്പം; ബൗളിംഗ് തിരഞ്ഞെടുത്തു