ഐപിഎല് (IPL 2022) 15ആം സീസണ് രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില് മുംബൈക്കെതിരെ ടോസ് നേടിയ ഡല്ഹി ക്യാപിറ്റല്സ് (Delhi Capitals) ബൗളിംഗ് തിരഞ്ഞെടുത്തു. തകര്പ്പന് താരനിര രണ്ട് ടീമിനൊപ്പവും ഉള്ളതിനാല് ആവേശകരമായ പോരാട്ടത്തിനാണ് ആരാധകര് കാത്തിരിക്കുന്നത്.
പരിക്കേറ്റ സൂര്യകുമാര് യാദവ് മുംബൈ നിരയില് ഇല്ലാത്തത് ടീമിന് തിരിച്ചടിയാകും. അവസാന സീസണില് പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈക്ക് ഇത്തവണ കിരീടത്തോടെ തിരിച്ചുവരേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല് പ്ലേയിങ് 11ലെ സൂര്യകുമാറിന്റെ അഭാവം തലവേദനയാണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്ഹിയില് ഡേവിഡ് വാര്ണര് പ്ലേയിങ് 11ല് ഇല്ലെന്നതാണ് എടുത്തു പറയേണ്ടത്. പൃഥ്വി ഷാക്കൊപ്പം ടിം സീഫെര്ട്ടാണ് ഓപ്പണ് ചെയ്യുക.
മുംബൈ ഇന്ത്യന്സ് ടീം: രോഹിത് ശര്മ, , കീറോണ് പൊള്ളാര്ഡ്, ജസ്പ്രീത് ബുംറ, ഇഷാന് കിഷന്, ബേസില് തമ്പി, മുരുകന് അശ്വിന്, എന് തിലക് വര്മ്മ, ഡാനിയല് സാംസ്, ടൈമല് മില്സ്, ടിം ഡേവിഡ്, അന്മോല്പ്രീത് സിംഗ്
ഐപിഎല്ലില് ഡല്ഹി ക്യാപിറ്റല്സും മുംബൈ ഇന്ത്യന്സും 30 മത്സരങ്ങളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില് മുംബൈ 16 ഉം ഡല്ഹി 14 ഉം മത്സരങ്ങള് വീതം ജയിച്ചു. ഡല്ഹി ക്യാപിറ്റല്സിന്റെ ഉയര്ന്ന സ്കോര് 213 എങ്കില് മുംബൈയുടേത് 218. ഇരു ടീമുകളും 100ല് താഴെ സ്കോര് നേടിയ ടീമുകള് കൂടിയാണ്. ഡല്ഹിയുടെ കുറഞ്ഞ സ്കോര് 66 ഉം മുംബൈയുടേത് 92 ഉം ആണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.