IPL 2022 | ബാംഗ്ലൂരിന് ടോസ്; കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു; മാവിക്ക് പകരം സൗത്തി കൊൽക്കത്ത നിരയിൽ
- Published by:Naveen
- news18-malayalam
Last Updated:
ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ബാംഗ്ലൂർ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നതെങ്കിൽ ജയം തുടരാൻ ലക്ഷ്യമിട്ടാണ് കൊൽക്കത്ത ഇറങ്ങുന്നത്.
ഐപിഎല്ലിൽ(IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ (RCB vs KKR) മത്സരത്തിൽ ടോസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (Faf duPlessis) ബൗളിംഗ് തിരഞ്ഞെടുത്തു. സീസണിലെ രണ്ടാം മത്സരത്തിനാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്.
ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ബാംഗ്ലൂർ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നതെങ്കിൽ ജയം തുടരാൻ ലക്ഷ്യമിട്ടാണ് കൊൽക്കത്ത ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളില്ലാതെയാണ് ബാംഗ്ലൂർ ഇറങ്ങുന്നതെങ്കിൽ ഒരു മാറ്റവുമായാണ് കൊൽക്കത്ത ഇറങ്ങുന്നത്. ഇന്ത്യൻ യുവതാരം ശിവം മാവിക്ക് പകരം കിവി പേസർ ടിം സൗത്തി കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടി.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസമവുമായാണ് കൊൽക്കത്ത ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മിന്നിയ കൊൽക്കത്ത അതേ പ്രകടനം ആവർത്തിച്ചാൽ മത്സരത്തിൽ ജയം നേടാൻ ബാംഗ്ലൂർ പാടുപെടേണ്ടി വരും.
advertisement
A look at the Playing XI for #RCBvKKR
Live - https://t.co/BVieVfFKPu #RCBvKKR #TATAIPL https://t.co/f0AhCjGTOv pic.twitter.com/xsZysQhWSQ
— IndianPremierLeague (@IPL) March 30, 2022
മറുവശത്ത് പഞ്ചാബിനെതിരായ മത്സരത്തിൽ ബാറ്റർമാരുടെ മികവിൽ മികച്ച സ്കോർ നേടിയിട്ടും അത് പ്രതിരോധിക്കാൻ കഴിയാതെ പോയതാണ് ബാംഗ്ലൂരിന്റെ തോൽവിയിലേക്ക് നയിച്ചത്. ജയം ഉറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു ബാംഗ്ലൂർ തോൽവി വഴങ്ങിയത്. കോഹ്‌ലിയും ഡുപ്ലെസിയും കാർത്തിക്കുമെല്ലാം ഫോമിലാണ് എന്നതാണ് അവർക്ക് ആശ്വാസം. ഹർഷൽ പട്ടേൽ, സിറാജ് എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ന് ഫോമിലേക്ക് ഉയർന്നാൽ മത്സരം കടുക്കും.
advertisement
ഇതുവരെ 29 തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 16 മത്സരങ്ങളില്‍ കൊല്‍ക്കത്ത ജയം നേടിയപ്പോൾ 13 മത്സരങ്ങളില്‍ ബാംഗ്ലൂരും വിജയിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സാം ബില്ലിംഗ്സ്, ഷെൽഡൺ ജാക്സൺ (വിക്കറ്റ് കീപ്പർ), ആന്ദ്രെ റസ്ൽ, സുനിൽ നരെയ്ൻ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റൂഥർഫോർഡ്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്
Location :
First Published :
March 30, 2022 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ബാംഗ്ലൂരിന് ടോസ്; കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു; മാവിക്ക് പകരം സൗത്തി കൊൽക്കത്ത നിരയിൽ