IPL Dream11 | ഐപിഎൽ ഡ്രീം11 മത്സരം; ഒരൊറ്റ മത്സരം കൊണ്ട് ബീഹാറിലെ ബാർബർക്ക് ലഭിച്ചത് ഒരു കോടി രൂപ
- Published by:Naveen
- news18-malayalam
Last Updated:
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനായി കളിക്കാരെ തിരഞ്ഞെടുത്തതാണ് അശോക് താക്കൂറിന് സമ്മാനം ലഭിക്കാൻ കാരണം.
ഐപിഎൽ ഡ്രീം ടീം 11 മത്സരത്തിൽ വിജയിച്ച് ഒരു രാത്രികൊണ്ട് കോടീശ്വരനായി മാറിയിരിക്കുകയാണ് ബീഹാറിലെ മധുബനി ജില്ലയിൽ നിന്നുള്ള ഒരു ബാർബർ. അശോക് താക്കൂർ എന്ന ക്രിക്കറ്റ് ആരാധകനായ ബാര്‍ബറാണ് ഈ സുവര്‍ണ നേട്ടം കൈവരിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനായി കളിക്കാരെ തിരഞ്ഞെടുത്തതാണ് അശോക് താക്കൂറിന് സമ്മാനം ലഭിക്കാൻ കാരണം.
ബിഹാർ ജില്ലയിലെ ആന്ധ്രതർഹി ബ്ലോക്കിന് കീഴിലുള്ള നാനൗർ ചൗക്കിലാണ് അശോക് താക്കൂർ സലൂൺ നടത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെ താക്കൂർ 49 രൂപ നിക്ഷേപം നടത്തി ഒരു ഡ്രീം 11 ടീം ഉണ്ടാക്കിയിരുന്നു. ലക്ഷക്കണക്കിന് മത്സരാർത്ഥികളെ മറികടന്ന് അദ്ദേഹത്തിന്റെ ടീം നല്ല പ്രകടനം കാഴ്ച്ചവെക്കുകയും ഉയർന്ന പോയിന്റുകൾ നേടി വിജയിക്കുകയുമായിരുന്നു. ഡ്രീം 11ൽ ഇതുവരെ ഒരു മത്സരാർത്ഥിക്ക് നേടാൻ കഴിഞ്ഞിട്ടുള്ള ഏറ്റവും ഉയർന്ന സമ്മാനമാണ് ഒരു കോടി രൂപ. രാജ്യമെമ്പാടും ആരാധകരുള്ള ഒരു വെർച്വൽ ഫാന്റസി ഗെയിമാണ് ഡ്രീം 11.
advertisement
കളത്തിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് മത്സരാർത്ഥി സ്വന്തം സ്ക്വാഡ് ഉണ്ടാക്കണം. ഇതിനായി ഇരു ടീമുകളിലെയും കളിക്കാരെ തിരഞ്ഞെടുക്കാം. തത്സമയം മത്സരം നടക്കുമ്പോൾ തിരഞ്ഞെടുത്ത കളിക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വെർച്വൽ ടീം ഉടമയ്ക്ക് പോയിന്റുകൾ ലഭിക്കും. 'മത്സരം അവസാനിച്ചപ്പോൾ ഞാൻ ഒന്നാം സ്ഥാനത്തെത്തി. ഉടനെ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക കോളും വന്നു. സമ്മാന തുകയായ 1 കോടിയിൽ നിന്നും നികുതി കഴിച്ചുള്ള 70 ലക്ഷം രൂപ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതായിരിക്കുമെന്നു അവർ പറഞ്ഞു. വിജയിച്ച ആ രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല' - അശോക് താക്കൂർ പറയുന്നു.
advertisement
ഐപിഎൽ ഡ്രീം ടീം 11 ഗെയിം കളിക്കാനുള്ള താക്കൂറിന്റെ ആദ്യ ശ്രമമല്ല ഇത്. ടിവിയിൽ ഗെയിമിനെക്കുറിച്ചുള്ള പ്രമോ വീഡിയോകൾ ഇറങ്ങിയതുമുതൽ അദ്ദേഹം ഡ്രീം 11 ന്റെ ആരാധകനാണ്. ഡ്രീം 11 ൽ മുമ്പ് നിരവധി ടീമുകൾ അശോക് താക്കൂർ ഉണ്ടാക്കിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മുൻ മുൻ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. സമ്മാനത്തുക കൊണ്ട് കുടുംബത്തിനായി ഒരു വീട് നിർമ്മിക്കണം എന്നും നിലവിലുള്ള കടങ്ങളെല്ലാം തീർക്കണം എന്നും താക്കൂർ പറയുന്നു. 1 കോടി സമ്മാനം ലഭിച്ചെങ്കിലും തന്റെ ബാർബർ ജോലി തന്നെ തുടരാനാണ് താക്കൂർ ആഗ്രഹിക്കുന്നതെന്നും എന്റെ ജോലി ഞാൻ ഇഷ്ടപ്പെടുന്നു, അത് തുടരും എന്ന് അശോക് താക്കൂർ വ്യക്തമാക്കുന്നു.
advertisement
ഐപിഎൽ ഡ്രീം ടീം 11 ഗെയിമിന് രാജ്യമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്. ഐപിഎൽ ആരംഭിച്ചതോടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫാൻറസി ഐപിഎൽ ഗെയിം കളിയ്ക്കുകയാണ് മിക്കവരും. വൻതുകയാണ് ഫാൻറസി സ്പോര്‍ട്സ് ആപ്പുകൾ വിജയികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഐപിഎൽ മത്സരങ്ങൾ നിരീക്ഷിക്കുന്നവർക്ക് ടീം അംഗങ്ങളെ ഉപയോഗിച്ച് ഫാൻസി ഐപിഎൽ ഡ്രീം ടീം 11 ഗെയിമിൽ പങ്കെടുക്കാം.ഡ്രീം ടീം 11 ഗെയിമിൽ 3 കോടി, 12 കോടി, 25 കോടി, 50 ലക്ഷം, 10,000, 5,000 തുടങ്ങി വിവിധ തുകയുടെ മത്സരങ്ങൾ ഉണ്ട്. 29 രൂപ, 35 രൂപ, 49 രൂപ എന്നിങ്ങനെ വിവിധ തുകകൾ മുടക്കി ടീമുകൾ ഉണ്ടാക്കാം.
Location :
First Published :
September 30, 2021 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Dream11 | ഐപിഎൽ ഡ്രീം11 മത്സരം; ഒരൊറ്റ മത്സരം കൊണ്ട് ബീഹാറിലെ ബാർബർക്ക് ലഭിച്ചത് ഒരു കോടി രൂപ