IPL Auction: ഇഷാൻ കിഷൻ ഐപിഎൽ ലേല ചരിത്രത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഇന്ത്യൻ താരം
- Published by:Anuraj GR
- news18-malayalam
Last Updated:
2015ൽ ഡൽഹി ഡെയർഡെവിൾസ് 16 കോടി രൂപയ്ക്ക് വാങ്ങിയ യുവരാജ് സിങ് ആണ് ഇപ്പോഴും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരം
ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന മെഗാ ലേലത്തിൽ (IPL Mega Auction) ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യൻ താരം ഇഷാൻ കിഷൻ (Ishan Kishan). മെഗാലേലത്തിന്‍റെ ഒന്നാം ദിനത്തിൽ റെക്കോർഡ് തുകയ്ക്കാണ് ഇഷാൻ കിഷനെ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് വാങ്ങിയത്. ഇതോടെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനായി. ഐപിഎൽ ലേലത്തിൽ ഇതിഹാസതാരം യുവരാജ് സിംഗിന് ശേഷം ഏറ്റവും വിലകൂടിയ രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് ഇഷാൻ കിഷൻ കൈവരിച്ചത്. 15.25 കോടി രൂപയ്ക്കാണ് കിഷനെ മുംബൈ വാങ്ങിയത്.
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്താൻ തീരുമാനിച്ചതിനാൽ കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ഇലവൻ, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾ രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 2 കോടിയിൽ നിന്ന് 15.25 കോടി രൂപയായി ഉയർന്നതോടെ കടുത്ത പോരാട്ടം തന്നെ നടന്നു.
2020 ഐപിഎല്ലിൽ 23-കാരനായ ഇഷാൻ കിഷൻ 30 സിക്‌സറുകൾ അടിച്ച് തന്റെ ബിഗ ഹിറ്റിംഗ് ശേഷി തെളിയിച്ചു. ഭാവിയിൽ മികച്ച ക്യാപ്റ്റനാകാനുള്ള ശേഷിയും ഇഷാൻ കിഷന്‍റെ മൂല്യം കൂട്ടി. 61 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഒമ്പത് അർധസെഞ്ചുറികൾ ഉൾപ്പെടെ 1452 റൺസ് നേടിയിട്ടുണ്ട്, കൂടാതെ 136.34 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഇഷാൻ കിഷനുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതുവരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
advertisement
2015ൽ ഡൽഹി ഡെയർഡെവിൾസ് 16 കോടി രൂപയ്ക്ക് വാങ്ങിയ യുവരാജ് സിങ് ആണ് ഇപ്പോഴും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരം. ഏറ്റവും ചെലവേറിയ മൂന്നാമത്തെ ഇന്ത്യക്കാരനും യുവരാജ് തന്നെയാണ് (2014ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 കോടി രൂപ). 2014ൽ 12.5 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്കാണ് പട്ടികയിൽ നാലാമൻ. ശനിയാഴ്ച മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു.
advertisement
Summary- Indian cricketer Ishan Kishan wins historic IPL Mega Auction in Bangalore on Saturday. Ishan Kishan was bought by five-time champions Mumbai Indians for a record amount on the first day of the mega auction. With this, wicketkeeper-batsman Ishant Kishan became the second most valuable Indian player in the history of the Indian Premier League. Ishan Kishan has become the second most expensive Indian cricketer in the IPL after Yuvraj Singh. Kishan was bought by Mumbai for Rs 15.25 crore.
Location :
First Published :
February 12, 2022 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Auction: ഇഷാൻ കിഷൻ ഐപിഎൽ ലേല ചരിത്രത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഇന്ത്യൻ താരം