HOME /NEWS /IPL / IPL 2021 | ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു; ലിന്നിന് പകരം ഡീ കോക്ക്

IPL 2021 | ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു; ലിന്നിന് പകരം ഡീ കോക്ക്

MI vs KKR

MI vs KKR

തുടര്‍ച്ചയായ രണ്ടാം വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ ആദ്യ വിജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്

  • Share this:

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തിരെഞ്ഞെടുത്തു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. മുംബൈയില്‍ ഒരു മാറ്റമാണുള്ളത്. ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡീ കോക്ക് ടീമില്‍ ഇടം നേടി.

    തുടര്‍ച്ചയായ രണ്ടാം വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ ആദ്യ വിജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്.

    ഐ പി എല്‍ ചരിത്രത്തില്‍ അഞ്ചു തവണ ചാമ്പ്യന്‍ പട്ടം അലങ്കരിച്ചിട്ടുള്ള മുംബൈ ടീം ഇത്തവണയും തോറ്റുകൊണ്ടാണ് സീസണ്‍ തുടങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ രണ്ടു വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. ക്വിന്റണ്‍ ഡീ കോക്ക് ടീമിലേക്ക് തിരിച്ചെത്തുന്നത് മുംബൈ ഇന്ത്യന്‍സിന് ആശ്വാസം പകരും.

    എന്നാല്‍ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ജയം നേടിക്കൊണ്ടാണ് ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത ടീം ഇത്തവണ തുടങ്ങിയിരിക്കുന്നത്. നിതിഷ് റാണയുടെയും രാഹുല്‍ ത്രിപാടിയുടെയും അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് താരങ്ങള്‍ക്ക് മധ്യ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ പിശുക്ക് കാണിച്ചു. ഇതാണ് കളിയില്‍ വഴിത്തിരിവായതും.

    ആറ് തവണ പ്ലേ ഓഫിലും, രണ്ട് തവണ കിരീട നേട്ടത്തിലും എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും താളം നഷ്ട്ടപ്പെട്ട ടീമാണ് കൊല്‍ക്കത്ത. 2016 മുതല്‍ തുടരെ മൂന്ന് കൊല്ലം പ്ലേ ഓഫ് കളിച്ച ടീം അവസാന രണ്ട് സീസണിലും ലീഗ് സ്റ്റേജില്‍ പുറത്തായി. ഗംഭീര്‍ പോയ ശേഷം താളം നഷ്ടപെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം വമ്പന്‍ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകരും ആഗ്രഹിക്കുന്നില്ല.

    തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും കൂട്ടരും വന്നിരിക്കുന്നത്. ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പ്രമുഖരും മുംബൈ ടീമില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. കിരീട സാധ്യത ഏറ്റവും അധികം ഉള്ള ടീമെന്ന് അവര്‍ വിലയിരുത്തുന്നതും മുംബൈ ടീമിനെ തന്നെയാണ്.

    ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 27 കളികളില്‍ ആറ് മല്‍സരങ്ങളില്‍ മാത്രമാണ് കൊല്‍ക്കത്ത ജയിച്ചിട്ടുള്ളത്. അവസാനം നേര്‍ക്കുനേര്‍ വന്ന 12 മത്സരങ്ങളില്‍ 11ലും മുംബൈയാണ് ജയിച്ചത്.

    First published:

    Tags: IPL 2021, Kolkata Knight Riders, Mumbai indians, Mumbai Indians Vs Kolkata Knight Riders