'ഒരു കിരീടം പോലും നേടാനായില്ല എന്ന് കരുതി ആർസിബി വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല': വിരാട് കോഹ്‌ലി
- Published by:user_57
- news18-malayalam
Last Updated:
32കാരനായ കോഹ്‌ലി 2008ലെ ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ബാംഗ്ലൂർ ടീമിനൊപ്പമുണ്ട്
ഐപിഎല്ലിൽ 14-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന് കന്നിക്കിരീടം തേടിയിറങ്ങുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ് എതിരാളികൾ.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനു മുമ്പ് തനിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുമായുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി.
32കാരനായ കോഹ്‌ലി 2008ലെ ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ബാംഗ്ലൂർ ടീമിനൊപ്പമുണ്ട്. 2013 സീസൺ മുതൽ താരം ടീമിന്റെ നായകനുമാണ്. എന്നാൽ ഇതുവരെ ടീമിനൊപ്പം ഒരു കിരീടം പോലും നേടാൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ഇതുവരെ കീരിടം നേടാനായിട്ടില്ലെന്ന കാരണം കൊണ്ട് ആർസിബി വിടുന്നതിനെ കുറിച്ച് താൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കോഹ്‌ലി.
advertisement
''മികച്ച ആരാധക പിന്തുണയുള്ള ഏതാനും ടീമുകൾ ഐപിഎല്ലിൽ ഉണ്ട്. എന്നാൽ ഞങ്ങളുടെ കളിയുടെ പ്രത്യേകത കാരണം എവിടെ കളിച്ചാലും ഞങ്ങൾക്ക് പിന്തുണയുമായി എത്തുന്നവരുണ്ട്. ഇത്തവണയും ഞങ്ങൾ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി സമർപ്പിച്ച് കളിക്കും. മുൻപ് പലതവണ പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് മികവ് കാണിക്കാൻ സാധിക്കാതെ പോയ സന്ദർഭങ്ങളുണ്ട്. പക്ഷേ കളിയോടുള്ള അഭിനിവേശത്തിലോ സമർപ്പണത്തിലോ തെല്ലും കുറവും വന്നിട്ടില്ല,'' ബാംഗ്ലൂർ ടീം പങ്കുവച്ച ഒരു വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.
''കിരീടം നേടാനാകാത്തതിന്റെ പേരിൽ ഇവിടെ നിന്നും വിട്ടുപോയേക്കാമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അത് ഈ ടീമിലെ അന്തരീക്ഷം കൊണ്ടാണ്. ഇതുപോലൊരു സാഹചര്യം മറ്റെവിടെയും കിട്ടാൻ വഴിയില്ല,'' കോഹ്‌ലി കൂട്ടിച്ചേർത്തു.
advertisement
ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂരിനായി വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങും. ടോസ് നേടിയ എതിരെ ടീം ബൗളിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. കോവിഡ് നെഗറ്റീവായ ദേവ്ദത്ത് പടിക്കൽ അദ്ദേഹത്തിന് കൂട്ടായി ഇറങ്ങിയേക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇദ്ദേഹം ഉദ്‌ഘാടന മത്സരത്തിന്റെ ഭാഗമല്ല. പകരം ആരാവും ഇന്ത്യൻ നായകൻ്റെ കൂടെ ഇറങ്ങുക എന്നത് ആരാധകർ ഉറ്റുനോക്കുന്നു. ടീമിലെ മലയാളി താരം മുഹമ്മദ് അസറുദ്ദീന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും എന്ന പ്രതീക്ഷയും നടന്നില്ല.
വൈകീട്ട് 7.30ക്ക് തുടങ്ങുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്ററ്റാറിലും തൽസമയം കാണാം
advertisement
Summary: Virat Kohli makes it clear that he had never thought of leaving RCB even when they haven't won an IPL title in any of the seasons. He hopes to put the best foot forward in the current season. Kohli also expresses joy over the set of followers who stand by the team through thick and thin, no matter when and where they play
Location :
First Published :
April 09, 2021 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
'ഒരു കിരീടം പോലും നേടാനായില്ല എന്ന് കരുതി ആർസിബി വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല': വിരാട് കോഹ്‌ലി


