നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച് ലിയാം ലിവിങ്സ്റ്റണ്‍; രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി

  IPL 2021 | നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച് ലിയാം ലിവിങ്സ്റ്റണ്‍; രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി

  പരുക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനും പിന്നാലെ ഇപ്പോള്‍ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണേയും രാജസ്ഥാന് നഷ്ടമായിരിക്കുകയാണ്

  Liam Livingston

  Liam Livingston

  • Share this:
   ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ ഇതാ മറ്റൊരു തിരിച്ചടി കൂടി. പരുക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനും പിന്നാലെ ഇപ്പോള്‍ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണേയും രാജസ്ഥാന് നഷ്ടമായിരിക്കുകയാണ്.

   ബയോ ബബിളില്‍ തുടരുന്നതിലുള്ള മാനസിക 2021,  സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് താരം തന്നെ ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. താരത്തിന്റെ അവസ്ഥ മനസിലാക്കിയ രാജസ്ഥാന്‍ നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇന്നലെ തന്നെ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതായി ടീം അറിയിച്ചു.

   ബയോ ബബിളില്‍ തുടരാനുള്ള ബുദ്ധിമുട്ട് മൂലം ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്ന രണ്ടാമത്തെ താരമാണ് ലിവിങ്സ്റ്റണ്‍ നേരത്തെ ചെന്നൈയുടെ താരമായ ജോഷ് ഹെയ്‌സല്‍വുഡ് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു.താരത്തിന് പകരം മറ്റൊരു ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ആയ ജേസണ്‍ ബേഹറന്‍ഡോര്‍ഫിനെ ടീമിലെത്തിച്ചാണ് ചെന്നൈ ആ വിടവ് നികത്തിയത്.

   നേരത്തെ, അവരുടെ പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചര്‍ക്ക് പരുക്കേറ്റതിനാല്‍ ഈ സീസണിലെ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമായിരുന്നു. മറ്റൊരു ഇംഗ്ലണ്ട് താരമായ ബെന്‍ സ്റ്റോക്സിന് സീസണിലെ രണ്ടാമത്തെ കളിയില്‍ വിരലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രണ്ട് സൂപ്പര്‍ താരങ്ങളെയാണ് രാജസ്ഥാന് നഷ്ടമായിരിക്കുന്നത്. സ്റ്റോക്‌സിന് പകരം ഒരു താരത്തെ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് ഇനിയും കഴിഞ്ഞിട്ടില്ല. ടീമിനും നായകന്‍ സഞ്ജു സാംസണേയും സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. സീസണ്‍ പുരോഗമിക്കവെ ഇനിയും ആര്‍ക്കെങ്കിലും പരുക്ക് പറ്റിയാല്‍ അവര്‍ക്ക് പകരക്കാരില്ലാത്ത അവസ്ഥ ടീമിനുണ്ടാവും. ബയോ ബബിള്‍ സംവിധാനവും ക്വാറന്റീനും ഉള്ളതിനാല്‍ പകരക്കാരെ എത്തിക്കുക എന്നതും എളുപ്പമല്ല.

   ഫെബ്രുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് ഇംഗ്ലണ്ട് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. മധ്യനിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് ലിവിങ്സ്റ്റണ്‍. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

   സീസണില്‍ രാജസ്ഥാന്റെ പ്രകടനം അത്ര ആശാവഹമല്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചെങ്കിലും പഞ്ചാബ് കിങ്സിനോടും ചെന്നൈ സൂപ്പര്‍ കിങ്സിനോടും തോറ്റു. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് അടുത്ത എതിരാളികള്‍. സൂപ്പര്‍ താരങ്ങളുടെ മടങ്ങിപ്പോക്കിനൊപ്പം നിലവിലെ താരങ്ങളുടെ മോശം ഫോമും രാജസ്ഥാന്റെ സമ്മര്‍ദ്ദം ഉയര്‍ത്തിയേക്കും.
   Published by:Jayesh Krishnan
   First published:
   )}