IPL 2021 | ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍; 178 റണ്‍സ് വിജയലക്ഷ്യം

Last Updated:

രാജസ്ഥാനു വേണ്ടി ശിവം ഡൂബെയും, രാഹുല്‍ തെവാതിയയും മികച്ച പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിന് വേണ്ടി ബൗളര്‍മാരായ മുഹമ്മദ് സിറാജും, ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ നേടി

ബാംഗ്ലൂരിനെതിരെ 178 റണ്‍സിന്റെ ഭേദപ്പെട്ട വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ഈ സ്‌കോര്‍ നേടിയത്. രാജസ്ഥാനു വേണ്ടി ശിവം ഡൂബെയും, രാഹുല്‍ തെവാതിയയും മികച്ച പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിന് വേണ്ടി ബൗളര്‍മാരായ മുഹമ്മദ് സിറാജും, ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ടീമിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് 32 റണ്‍സ് നേടാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ. 18 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ സഞ്ജു സാംസണും ശിവം ഡൂബെയും മുന്നോട്ട് നയിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ എട്ടാം ഓവറിലൂടെ സ്‌കോര്‍ 43ല്‍ നില്‍ക്കെ വാഷിങ്ടണ്‍ സുന്ദര്‍ സഞ്ജുവിനെ കൂടാരം കയറ്റി.
ശേഷം ക്രീസിലെത്തിയ റിയാന്‍ പരാഗ് ഡൂബെയോടൊപ്പം തകര്‍പ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. പതിനാലം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 16 പന്തില്‍ നിന്നും 25 റണ്‍സെടുത്ത പരാഗിനെ വീഴ്ത്തി. തൊട്ട് മുന്നത്തെ പന്തില്‍ തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ പരാഗ് ബൗണ്ടറി നേടിയിരുന്നു. അതിനുശേഷം 32 പന്തില്‍ 46 റണ്‍സെടുത്ത് ശിവം ഡൂബെയും പുറത്തായി. രാഹുല്‍ തെവാതിയയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 23 പന്തില്‍ നിന്നും 40 റണ്‍സാണ് താരം നേടിയത്. ക്രിസ് മോറിസ്സിന് ഇന്നത്തെ മത്സരത്തില്‍ തിളങ്ങാനായില്ല.
advertisement
ഓപ്പണിങ്ങില്‍ കോഹ്ലി-ദേവദത്ത് പടിക്കല്‍ കൂട്ടുകെട്ടിന് ശോഭിക്കാനായിട്ടില്ല എന്നത് മാത്രമാണ് ബാംഗ്ലൂരിന്റെ ആശങ്ക. ഇരുവരും കൂടി താളം കണ്ടെത്തിയാല്‍ ഇത്തവണ ബാംഗ്ലൂര്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി മാറും. ഈ മത്സരത്തിലും ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാവും കോഹ്ലിയും സംഘവും ഇന്നിറങ്ങുന്നത്. മറുഭാഗത്ത് ഈ മത്സരത്തില്‍ ജയം നേടി ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കുന്നതിനായുള്ള ഊര്‍ജ്ജം കണ്ടെത്താനാവും സഞ്ജുവും സംഘവും ശ്രമിക്കുന്നത്. ബാറ്റിങ് പ്രയാസം എന്ന് വിലയിരുത്തപ്പെട്ട ചെപ്പോക്കില്‍ മൂന്ന് കളിയിലും ജയം പിടിച്ചാണ് ബാംഗ്ലൂര്‍ എത്തുന്നത്.
advertisement
ഐ പി എല്ലില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 10 വട്ടം വീതം ഇരുവരും ജയം പിടിച്ചു. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂര്‍ തോല്‍പ്പിച്ചു. ബാറ്റിങ്ങിനെ തുണക്കുന്നതാണ് വാങ്കഡെയിലെ പിച്ച്. കഴിഞ്ഞ 5 ഐ പി എല്‍ മത്സരങ്ങള്‍ നോക്കുമ്പോഴും 170 റണ്‍സ് ആയിരുന്നു ഇവിടുത്തെ ശരാശരി സ്‌കോര്‍.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍; 178 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
മഹാമാഘ മഹോത്സവം 2026ന്  തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
മഹാമാഘ മഹോത്സവം 2026ന് തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
  • മഹാമാഘ മഹോത്സവം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധർമധ്വജാരോഹണത്തോടെ ഉദ്ഘാടനം ചെയ്തു

  • നാവാമുകുന്ദ ക്ഷേത്രത്തിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ ആദ്യ സ്നാനം

  • ഫെബ്രുവരി മൂന്നുവരെ നിളാ സ്നാനവും ഗംഗാ ആരതിയും ഉൾപ്പെടെ വിവിധ ആചാരങ്ങൾ, കലാപരിപാടികൾ നടക്കും

View All
advertisement