നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ആദ്യ മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ; വിജയലക്ഷ്യം 160 റൺസ്

  IPL 2021 | ആദ്യ മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ; വിജയലക്ഷ്യം 160 റൺസ്

  RCB has a target of 160 runs in the opening match of IPL 2021 | ബാംഗ്ലൂരിനായി അഞ്ച് വിക്കറ്റ് നേടി ഹർഷൽ പട്ടേൽ ബൗളിങ്ങിൽ തിളങ്ങി

  IPL 2021

  IPL 2021

  • Share this:
   ഐപിഎല്ലിൻ്റെ 14ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാംഗ്ലൂരിനായി അഞ്ച് വിക്കറ്റ് നേടി ഹർഷൽ പട്ടേൽ ബൗളിങ്ങിൽ തിളങ്ങി. നാല് ഓവറിൽ വെറും 27 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 35 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 49 റൺസെടുത്ത ക്രിസ് ലിനാണ് മുംബൈയുടെ ടോപ് സ്കോറർ.

   സ്കോർ മുംബൈ 20 ഓവറിൽ 159/9

   നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുംബൈക്കായി ഓപ്പൺ ചെയ്ത ക്രിസ് ലിന്നും രോഹിത് ശർമയും ചേർന്ന് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ച ഇരുവരും ശ്രദ്ധയോടെയാണ് ബാംഗ്ലൂർ ബോളർമാരെ നേരിട്ടത്. പതിയെ സ്കോർ ഉയർത്തുന്നതിനിടയിൽ മുംബൈയുടെ സ്കോർ 24-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയെ (19) നഷ്ടമായി. ക്രിസ് ലിനുമായുള്ള ധാരണപ്പിശകിൽ രോഹിത് റണ്ണൗട്ടാകുകയായിരുന്നു.

   രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ - സൂര്യകുമാർ യാദവ് സഖ്യം 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈൽ ജാമിസൺ ഈ കൂട്ടുകെട്ട് പൊളിച്ചു.

   ഇഷാൻ കിഷൻ 19 പന്തുകൾ നേരിട്ട് 28 റൺസെടുത്തു. ഹർദിക് പാണ്ഡ്യയ്ക്ക് 13 റൺസെടുക്കാനേ സാധിച്ചുള്ളൂ.

   കിറോൺ പൊള്ളാർഡ് (7), ക്രുനാൽ പാണ്ഡ്യ (7) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറിൽ ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി.   നേരത്തെ വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈ ഇന്നിങ്സിൻ്റെ നടുവൊടിച്ചത് ഹർഷൽ പട്ടേലിൻ്റെ ബൗളിംഗ് ആയിരുന്നു. ചെപ്പോക്കിലെ പിച്ചിൽ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കും എന്ന് കരുതിയെങ്കിലും ബാംഗ്ലൂരിൻ്റെ സ്പിന്നർമാരെ മുംബൈ ബാറ്റ്സ്മാൻമാർ അനായാസം നേരിടുകയാണ് ഉണ്ടായത്.

   കോഹ്‌ലി സ്പിന്നർമാരെ പന്ത് ഏൽപ്പിച്ചപ്പോഴൊക്കെ മുംബൈ സ്കോർബോർഡ് അതിവേഗം ചലിച്ചു. എന്നാൽ പേസർമാർ മുംബൈ ബാറ്റ്സ്മാൻമാരെ വരിഞ്ഞു കെട്ടി. വളരെ നന്നായി പന്തെറിഞ്ഞ അവർ മുംബൈ ഇന്നിംഗ്സ് വലിയ സ്കോറിലേക്ക് പോകാതെ ശ്രദ്ധിച്ചു. അരങ്ങേറ്റ മത്സരം കളിച്ച കൈൽ ജയ്മിസണും സിറാജും ഹർഷലിനു മികച്ച പിന്തുണ നൽകി.

   മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലിക്കൊപ്പം യുവതാരം വാഷിംഗ്ടൺ സുന്ദറാണ് ഇറങ്ങിയിരിക്കുന്നത്. അവസാനം വിവരം ലഭിക്കുമ്പോൾ ബാംഗ്ലൂർ 1.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എടുത്ത് നിൽക്കുന്നു.

   Summary: RCB restrict Mumbai Indians at 159. Harshal Patel shines with five wickets in the inaugural match of IPL 2021. 
   Published by:user_57
   First published:
   )}