നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | 'അവനു ചുറ്റും ഒരു പ്രഭാവലയമുണ്ട്', റിഷഭ് പന്ത് ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയേക്കും: പ്രഗ്യാൻ ഓജ

  IPL 2021 | 'അവനു ചുറ്റും ഒരു പ്രഭാവലയമുണ്ട്', റിഷഭ് പന്ത് ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയേക്കും: പ്രഗ്യാൻ ഓജ

  'റിഷഭ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് കാണുമ്പോള്‍ അവന്‍ ഭാവിയില്‍ ഇന്ത്യയുടെയും നായകസ്ഥാനത്തേക്കു വരുമെന്നാണ് എനിക്കു തോന്നുന്നത്. പക്വതയോടെയാണ് റിഷഭ് ടീമിനെ നയിക്കുകയും ബാറ്റ് ചെയ്യകയും ചെയ്യുന്നത്"

  ഋഷഭ് പന്ത്

  ഋഷഭ് പന്ത്

  • Share this:
   കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഐ പി എല്ലിൽ ഫൈനലിൽ കളിച്ച ടീമാണ് ഡൽഹി ക്യാപിറ്റൽസ്. പരിക്ക് മൂലം ഐ പി എല്ലിൽ നിന്നും പൂർണമായും വിട്ടു നിൽക്കേണ്ടി വന്ന അയ്യർക്കു പകരം ആർക്ക് നായകസ്ഥാനം നൽകുമെന്ന പ്രതിസന്ധിയിലായിരുന്നു ഡൽഹി ടീം. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിക്കറ്റ് കീപ്പറായ യുവ താരം റിഷാഭ് പന്തിനെയാണ് ഡൽഹി നായകത്വം ഏൽപ്പിച്ചത്. ശിഖാർ ധവാൻ, രഹാനെ, ആർ അശ്വിൻ, സ്റ്റീവ് സ്മിത്ത് എന്നീ സീനിയർ താരങ്ങളെ മാറ്റി നിർത്തിക്കൊണ്ടാണ് പന്ത് ഈ നേട്ടം കരസ്ഥമാക്കിയത്. എന്നാൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ടീം കാഴ്ച വെക്കുന്നത്.

   ടൂർണമെന്റിൽ നിലവിൽ നാല് ജയങ്ങളുമായി മൂന്നാം സ്ഥാനത്താണ് ഡൽഹി ഇപ്പോൾ. ശിഖർ ധവാന്റെയും പൃഥ്വി ഷായുടെയും തകർപ്പൻ ഓപ്പണിങ്ങ് ടീമിന്റെ വിജയത്തിൽ നിർണായകമാകുന്നുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ സ്ഥിരതയും പക്വതയുമായ പ്രകടനത്തിലൂടെ പന്തും ടീമിന് മികച്ച പിന്തുണ തന്നെയാണ് നൽകുന്നത്. ഇപ്പോൾ റിഷഭ് പന്തിനെ പ്രശംസിച്ച്‌ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ രംഗത്തെത്തിയിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാനുള്ള ശേഷി റിഷഭിനുണ്ടെന്നും വളരെ പക്വതയോടെയാണണ് അദ്ദേഹം ഡി സിയെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും ഓജ അഭിപ്രായപ്പെട്ടു.

   'റിഷഭ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് കാണുമ്പോള്‍ അവന്‍ ഭാവിയില്‍ ഇന്ത്യയുടെയും നായകസ്ഥാനത്തേക്കു വരുമെന്നാണ് എനിക്കു തോന്നുന്നത്. പക്വതയോടെയാണ് റിഷഭ് ടീമിനെ നയിക്കുകയും ബാറ്റ് ചെയ്യകയും ചെയ്യുന്നത്. തനിക്കു ഇന്ത്യന്‍ ടീമിനെയും നന്നായി നയിക്കാന്‍ കഴിയുമെന്ന് അവന്‍ കാണിച്ചു തരികയാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരില്‍ കണ്ടതു പോലെ ഒരു പ്രഭാവലയം റിഷഭിനും ചുറ്റുമുള്ളതായി എനിക്കു അനുഭവപ്പെടുന്നു. ഇവന് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ കഴിയുമെന്ന് എനിക്കു അനുഭവപ്പെടുന്നതും ഇതു കൊണ്ടാണ്. റിഷഭിനെക്കുറിച്ച്‌ വായിക്കുമ്പോഴും മറ്റുള്ളവര്‍ അവനെക്കുറിച്ച്‌ പറയുമ്പോഴും അതാണ് എനിക്കു അനുഭവപ്പെടുന്നത്. നേരത്തേ സൗരവ് ഗംഗുലിയിലും എം എസ് ധോണിയിലുമെല്ലാം സൃഷ്ടിക്കപ്പെട്ട അതേ പ്രഭാവലയമാണിത്'- ഓജ പറഞ്ഞു.

   Also Read- IPL 2021 | തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വമ്പന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി എബി ഡിവില്ലിയേഴ്‌സ്

   റിഷഭ് പന്തിന്റെ നായകത്വത്തെ ഓജ പ്രശംസിച്ചപ്പോള്‍ വിമര്‍ശനവുമായാണ് വീരേന്ദര്‍ സേവാ​ഗ് എത്തിയത്. തന്റെ ബൗളര്‍മാരെ പന്ത് കൈകാര്യം ചെയ്ത വിധവും ഫീല്‍ഡിലെ മാറ്റങ്ങളുമാണ് സെവാ​ഗിന്റെ അതൃപ്തിക്ക് പിന്നില്‍. 10ൽ 5 മാർക്കുപോലും പന്തിന്റെ ക്യാപ്റ്റൻസിക്ക് നൽകാൻ കഴിയില്ലെന്നും സേവാഗ് കൂട്ടിച്ചേർത്തു. ഇന്നലത്തെ മത്സരത്തിലും ബാറ്റിങ്ങില്‍ പക്വതയാര്‍ന്ന ഇന്നിങ്സിലൂടെ പന്ത് കയ്യടി നേടിയിരുന്നു. 48 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയെങ്കിലും വിജയ റണ്‍ നേടാനാവാതെ പന്ത് ബാംഗ്ലൂരിൽ നിന്നും ഒരു റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.

   News summary: Rishabh Pant is showing the potential to be India captain in future, says Pragyan Ojha.
   Published by:Anuraj GR
   First published:
   )}