CSK vs DC IPL 20210 | ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ടോസ് പന്തിന്; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഐ പി എല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ അരങ്ങേറ്റം തന്റെ ആരാധനാപാത്രം കൂടിയായ ധോണിക്കെതിരേ ആയതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആകാംക്ഷയോടെയാണ് ഈ മല്‍സരത്തെ ഉറ്റുനോക്കുന്നത്
ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനെതിരെ ടോസ് നേടിയ ഡൽഹി ബൗളിങ് തിരഞ്ഞെടുത്തു. ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം തുടങ്ങി. ധോണിയുടെ സിഎസ്‌കെയെ ഞെട്ടിക്കാനുറച്ചാവും പന്തിന്റെ ഡി സി ഇറങ്ങിയത്. ഐ പി എല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ അരങ്ങേറ്റം തന്റെ ആരാധനാപാത്രം കൂടിയായ ധോണിക്കെതിരേ ആയതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആകാംക്ഷയോടെയാണ് ഈ മല്‍സരത്തെ ഉറ്റുനോക്കുന്നത്. അതേസമയം ഇംഗ്ലണ്ട് ടീമിലെ കറൻ സഹോദരന്മാരും ഇന്ന് നേർക്ക് നേർ വരുന്നുണ്ട്. റോബിൻ ഉത്തപ്പയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഗുരുവിന്റെ കയ്യിൽ നിന്നും പഠിച്ച കാര്യങ്ങൾ ഗുരുവിനു നേരെ തന്നെ പ്രയോഗിക്കാൻ ആണ് പന്തിന്റെ നേതൃത്വത്തിൽ ഡി സി ഇറങ്ങുന്നത്. ഇത്തവണത്തെ ഐ പി എൽ ധോണിയുടെ അവസാനത്തെ സീസൺ ആയിരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇത് താരത്തിന്റെ അവസാന സീസൺ ആയിരിക്കില്ലെന്നാണ് ചെന്നൈ ടീം സി ഇ ഒ കാശി വിശ്വനാഥൻ അറിയിച്ചത്.
ഐ പി എല്ലില്‍ മൂന്ന് കിരീടം സി എസ് കെയ്ക്ക് നേടിക്കൊടുത്ത നായകനാണ് എം എസ് ധോണി. റിഷഭ് പന്താകട്ടെ ഈ സീസണിലൂടെ ക്യാപ്റ്റന്‍സിയിലേക്കെത്തിയ താരവും. കണക്കുകളുടെ അടിസ്ഥാനത്തില്‍ ധോണിയോട് ഒപ്പം നില്‍ക്കുന്ന റിഷഭിന് പ്രയാസമാണെങ്കിലും നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ മുന്‍തൂക്കം റിഷഭിനാണ്. ഇന്ത്യന്‍ ടീമില്‍ ധോണി ഒഴിച്ചിട്ട വിക്കറ്റ് കീപ്പര്‍ ഫിനിഷര്‍ റോള്‍ നന്നായിത്തന്നെ റിഷഭ് കൈകാര്യം ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മികവ് ഐ പി എല്ലിലും റിഷഭിന് ആവര്‍ത്തിക്കാനായേക്കും.
advertisement
ഇരു ടീമും 23 കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ പതിനഞ്ചിലും ഡല്‍ഹി എട്ടിലും ജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും ജയം ഡല്‍ഹിക്കൊപ്പം നിന്നു. ആദ്യ കളിയില്‍ 44 റണ്‍സിനും രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനുമായിരുന്നു ഡല്‍ഹിയുടെ ജയം.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് വോക്‌സ്, ടോം കറെന്‍, രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര, ആവേഷ് ഖാൻ
advertisement
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി്, സുരേഷ് റെയ്ന, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, സാം കറെന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, ഡ്വയ്ൻ ബ്രാവോ
News summary: Rishabh Pant won the toss and decided to bowl first
Location :
First Published :
April 10, 2021 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
CSK vs DC IPL 20210 | ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ടോസ് പന്തിന്; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു


