IPL 2021 | പഞ്ചാബ് - ബാംഗ്ലൂര്‍ പോരാട്ടം; ടോസ് നേടി വിരാട് കോഹ്ലി; ബൗളിംഗ് തിരഞ്ഞെടുത്തു

Last Updated:

കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ആര്‍സിബി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറില്‍ നാലിലും തോറ്റ പഞ്ചാബ് കിങ്സ് ആറാം സ്ഥാനത്താണ്

പഞ്ചാബ് കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങള്‍ കളിച്ചതില്‍ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും പോരിന് ഇറങ്ങുന്നത്. ലീഗിലെ നിലനില്‍പ്പിന് പഞ്ചാബിന് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ആര്‍സിബിക്ക് ജയം നേടിയാല്‍ പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താം. നിലവില്‍ 10 പോയിന്റുമായി ചെന്നൈക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി.
ബാംഗ്ലൂര്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഷഹ്ബാസ് അഹമ്മദ് ടീമിലിടം പിടിച്ചു. അതേസമയം പഞ്ചാബ് മൂന്നു മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ഹെന്റിക്വസും, അര്‍ഷദീപ് സിംഗും പരുക്കേറ്റ മയാങ്ക് അഗര്‍വാളിനും പകരം റീലി മെറിഡിത്ത്, പ്രഭ്‌സിമ്രന്‍ സിംഗ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ടീമിലിടം നേടി.
കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ആര്‍സിബി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറില്‍ നാലിലും തോറ്റ പഞ്ചാബ് കിങ്സ് ആറാം സ്ഥാനത്താണ്. ഈ സീസണില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുന്ന കോഹ്ലിയും സംഘവും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവ് പുര്‍ലര്‍ത്തിയാണ് മുന്നേറുന്നത്. പഞ്ചാബിനെതിരെ ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ ഉള്ള അവസരമാണ് കോഹ്ലിയുടെ ടീമിനെ കാത്തിരിക്കുന്നത്. മറുവശത്ത് പഞ്ചാബിന് ഇന്ന് ജയിക്കാനായല്‍ അവരുടെ നില മെച്ചപ്പെടുത്താന്‍ ആവും. അതുകൂടാതെ പോയിന്റ് അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്ത് ഉള്ള മുംബൈ ഇന്ത്യന്‍സിന്റെ ഒപ്പം എത്താനും രാഹുലിനും സംഘത്തിനും കഴിയും. പക്ഷേ ആര്‍സിബിയുടെ നിലവിലെ ഫോമില്‍ അവരെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
advertisement
അവസാന മത്സരത്തില്‍ അവസാനം വരെ പൊരുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിന് തോല്‍പ്പിച്ചാണ് ആര്‍സിബി പഞ്ചാബിനെ നേരിടാന്‍ എത്തുന്നത്. കോഹ്ലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്സ്,ഗ്ലെന്‍ മാക്സ് വെല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനവും ഹര്‍ഷല്‍ പട്ടേല്‍, കൈല്‍ ജാമിസന്‍,മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ്ങും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.
അതേസമയം, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനാവുന്നില്ല എന്നതാണ് പഞ്ചാബിനെ അലട്ടുന്നത്. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍ എന്നീ ലോകോത്തര താരങ്ങള്‍ ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമേ ആര്‍സിബിക്കെതിരെ വിജയം സ്വന്തമാക്കാന്‍ കഴിയൂ.
advertisement
ആര്‍സിബിക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ പക്ഷേ പഞ്ചാബിനാണ് മുന്‍തൂക്കം. 26 മത്സരത്തില്‍ ഇരുവരും മുഖാമുഖം എത്തിയപ്പോള്‍ 14 തവണയും ജയം പഞ്ചാബിനായിരുന്നു. 12 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. എന്നാല്‍ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | പഞ്ചാബ് - ബാംഗ്ലൂര്‍ പോരാട്ടം; ടോസ് നേടി വിരാട് കോഹ്ലി; ബൗളിംഗ് തിരഞ്ഞെടുത്തു
Next Article
advertisement
മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
  • 16കാരിയെ കുറിച്ച് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍, വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദ് പിടിയില്‍

  • ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉപയോഗിച്ച് കമന്റിട്ടതിനെ തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണം നടത്തി അറസ്റ്റ്

  • പെണ്‍കുട്ടിയുടെ കുടുംബത്തിന് മനോവേദനയുണ്ടാക്കിയതിനാല്‍ പരമാവധി ശിക്ഷ ലഭിക്കുമെന്ന് പോലീസ്

View All
advertisement